ad
Deshabhimani

മായ്‌ച്ചുകളയരുത്‌ റാണിപുരത്തിന്റെ കാഴ്ചകൾ

റാണിപുരത്ത് നടക്കുന്ന  അനധികൃത മണ്ണെടുപ്പും നിർമാണ പ്രവൃത്തിയും
avatar
എ കെ രാജേന്ദ്രന്‍

Published on Jan 15, 2026, 03:01 AM | 1 min read

രാജപുരം ജില്ലയിലെ പ്രധാന ഇക്കോ വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തിന്റെ പ്രകൃതി ഭംഗി നഷ്ടപ്പെടുന്ന വിധം അനധികൃത മണ്ണെടുപ്പും നിര്‍മ്മാണവും വ്യാപകം. നിത്യവും നൂറുകണക്കിന് സഞ്ചാരികള്‍ എത്തുന്ന ഇവിടം വന്‍കിട ഭൂമാഫിയകള്‍ കൈയടക്കിയതോടെയാണ് ജെസിബി ഉപയോഗിച്ച് അനധികൃതമായി മണ്ണെടുക്കുന്നത്. ജിയോളജി, റവന്യൂ വകുപ്പുകളിൽനിന്ന്‌ ആവശ്യമായ അനുമതി വാങ്ങാതെയാണ്‌ മണ്ണെടുപ്പ്‌. വനത്തോടു ചേര്‍ന്നുള്ള സ്ഥലത്താണ് പ്രകൃതിയെ നശിപ്പിച്ചുള്ള കുന്നിടിക്കലും അനധികൃത നിര്‍മാണവും. ചട്ടങ്ങള്‍ പാലിക്കാതെയാണ് നിർമാണ പ്രവർത്തനമെന്ന്‌ ആക്ഷേപമുണ്ട്. അതിനാൽ പ്രദേശത്ത് വന്‍ മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയേറെ. അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്‌ത ഗ്ലാസ് ബ്രിഡ്ജ് നിര്‍മിക്കുന്നതിനും വ്യാപകമായി മണ്ണെടുത്തു. ഇതുകാരണം മാപ്പിളച്ചേരി, കമ്പിക്കാനം, പാണത്തൂര്‍ പ്രദേശങ്ങളില്‍ ദുരന്തത്തിന്‌ സാധ്യതയുണ്ട്‌. റാണിപുരത്തെ പല റിസോര്‍ട്ടുകളും ആവശ്യമായ അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതന്നും ആക്ഷേപമുണ്ട്. അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും അനധികൃത നിര്‍മാണവും അശാസ്ത്രീയമായ മണ്ണെടുക്കലും തടയുന്നതിനും ജില്ലാ ഭരണസംവിധാനം ഇടപെടണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. ഇടക്കാലത്ത് റാണിപുരത്തിന്റെ സാധ്യത മനസിലാക്കി വലിയതോതില്‍ അനധികൃത മണ്ണെടുപ്പും നിര്‍മാണവും നടന്നിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് അവ ഒരുപരിധി വരെ കുറഞ്ഞിരുന്നു. പ്രതിഷേധം കെട്ടടങ്ങുകയും അധികൃതര്‍ കണ്ണടക്കുകയും ചെയ്തതോടെയാണ് വീണ്ടും കുന്നിടിക്കലും നിര്‍മാണപ്രവൃത്തികളും വ്യാപകമായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home