ആർഡി ഓഫീസിലേക്ക് ഉജ്വല വിദ്യാർഥി മാർച്ച്

വിദ്യാഭ്യാസ മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ആർഡി ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി അഖില ഉദ്ഘാടനംചെയ്യുന്നു
കാഞ്ഞങ്ങാട്
വിദ്യാഭ്യാസ മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട് ആർഡി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ആയിരക്കണക്കിന് വിദ്യാർഥികൾ അണിനിരന്നു. കോട്ടച്ചേരി കേന്ദ്രീകരിച്ച് പ്രകടനം ആരംഭിച്ചു. മാർച്ച് സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി അഖില ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഋഷിത സി പവിത്രൻ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ സജേഷ്, പ്രവിഷ പ്രമോദ്, കെ പി വൈഷ്ണവ്, ജില്ലാ ജോ. സെക്രട്ടറിമാരയ കെ അനുരാഗ്, പി ഇമ്മാനുവൽ, ജില്ലാ വൈസ് പ്രസിഡന്റ് അദിനാൻ ചട്ടഞ്ചാൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ പ്രണവ് സ്വാഗതം പറഞ്ഞു. ഗവർണറെ സർവകലാശാലകളുടെ തലപ്പത്തുനിന്ന് മാറ്റുകയെന്നതടക്കം 60 ഇന ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമാണ് അവകാശ പത്രിക മാർച്ച്.










0 comments