ad
Deshabhimani

പുകവലി ചിത്രങ്ങളുള്ള ബോർഡ് നിയമ നടപടി സ്വീകരിക്കും: ഡിഎംഒ

അധികൃതരുടെ നിർദേശത്തെതുടർന്ന് കാഞ്ഞങ്ങാട് അരയിയിൽ സ്ഥാപിച്ച ബോർഡിലെ പുകവലിക്കുന്ന 
ദൃശ്യം ഫുട്ബോൾ ആരാധകർ മറയ്‌ക്കുന്നു
വെബ് ഡെസ്ക്

Published on Jun 27, 2026, 03:00 AM | 1 min read

കാസർകോട്‌ ഫിഫ ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഫുട്ബോൾ ആരാധകർ സ്ഥാപിച്ച ബോർഡുകളിൽ പുകയില ഉപയോഗിക്കുന്ന താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫ്ലക്‌സുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ബി സന്തോഷ്‌ അറിയിച്ചു. ചില ബോർഡുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌. ഇത്തരത്തിലുള്ള ബോർഡുകൾ നീക്കം ചെയ്യുകയോ പുകയില ഉപയോഗിക്കുന്ന ദൃശ്യങ്ങൾ മറച്ചു വെക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം ദേശീയ പുകയില നിയന്ത്രണ നിയമം വകുപ്പ് 5 പ്രകാരം പുകയില ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വ്യക്തികൾ, ക്ലബുകൾ, ബോർഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമ, പ്രിന്റിങ്‌ സ്ഥാപനങ്ങൾ എന്നിവിക്കതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇത്‌ തടവോ പിഴയോ കിട്ടാവുന്ന കുറ്റമാണെന്നും ബന്ധപ്പെട്ട ആരോഗ്യസ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home