‘വാഗൺ ട്രാജഡി’ അവസാനിപ്പിക്കണം: ഡിവൈഎഫ്‌ഐ

കാസർകോട് ജില്ലയിലെ ട്രെയിൻ യാത്രാദുരിതം പരിഹരിക്കാൻ അടിയന്തിര നടപടി വേണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വൈകിട്ട് മംഗളൂരു– ചെന്നൈ സൂപ്പർ ഫാസ്‌റ്റിലും, പാസഞ്ചറിലും വാഗൺ ട്രാജഡിയാണ് നടക്കുന്നത്. ഇൗ തിരക്ക് വൻ അപകടഭീഷണിയാണുയർത്തുന്നത്. സ്‌റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് അന്വേഷിച്ചാൽതന്നെ റെയിൽവേ അധികൃതർക്ക് കാര്യം മനസിലാകുന്നതാണ്. രാത്രിയാകട്ടെ തെക്കുനിന്ന് വടക്കോട്ടെ സാധരണക്കാർക്ക് ആശ്രയിക്കാവുന്ന ഒരുട്രെയിനുമില്ല. രാത്രി കണ്ണൂരിൽ നിർത്തിയിടുന്ന എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് കാസർകോട്ടേക്ക് നീട്ടിയാൽ കണ്ണൂർ ജില്ലയിലെ വടക്കൻ ഭാഗങ്ങളിലെയും കാസർകോട് ജില്ലയിലെയും വിദ്യാർഥികളുടെയും ഇതര ജില്ലകളിൽ ജോലിചെയ്യുന്നവരുടെ രാത്രികൊലത്തെ പെടാപ്പാട് ഒരുപരിധിവരെ പരിഹരിക്കാം. റെയിൽവേ ഡിവിഷണൽ മാനേജർമാർ സ്‌റ്റേഷനുകൾ സന്ദർശിക്കുന്നതും നിവേദനങ്ങൾ നൽകുന്നതും പതിവായുണ്ടാകുമെങ്കിലും പരിഹാരം മാത്രമില്ലാത്ത അവസ്ഥ അവസാനിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഷാലുമാത്യുവും സെക്രട്ടറി രജീഷ് വെള്ളാട്ടും പ്രസ്‌താവനയിൽ പറഞ്ഞു.










0 comments