ad
Deshabhimani

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കണം

ജനാധിപത്യ മഹിളാ അസോസിയേഷൻ നീലേശ്വരം ഏരിയാസമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 14, 2025, 03:00 AM | 1 min read

ചാത്തമത്ത് ​ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് തൊഴിലാളികളെ ദ്രോഹിക്കുന്ന കേന്ദ്ര സമീപനം തിരുത്തണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ നീലേശ്വരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി ഉദ്ഘാടനം ചെയ്തു. എരിയാ സെക്രട്ടറി കെ സുജാത പ്രവർത്തന റിപ്പോർക്കും ജില്ലാ പ്രസിഡന്റ്‌ പി സുബൈദ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. എസ് പ്രീത, ഷൈജമ്മ ബെന്നി, ഇ ചന്ദ്രമതി, സരിത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി ബേബി, സുനു ഗംഗാധരൻ, ദേവി രവീന്ദ്രൻ, രുഗ്മിണി, എ വിധുബാല, പത്മിനി എന്നിവർ സംസാരിച്ചു. ടി വി ശാന്ത സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ഇ ചന്ദ്രമതി (പ്രസിഡന്റ്‌), പി അംബിക, കെ അനിത (വൈസ് പ്രസിഡന്റ്‌), കെ സുജാത (സെക്രട്ടറി), ടി പി ലത, എ വി ശ്രീജ (ജോയിന്റ്‌ സെക്രട്ടറി), പി സാവിത്രി (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home