ad
Deshabhimani

മടിച്ച്‌ മടിച്ച്‌ മഴ, മെലിഞ്ഞുണങ്ങി ഇരിട്ടിപ്പുഴ

ജലനിരപ്പ്‌ ആശങ്കാജനകമായി താഴ്‌ന്ന ഇരിട്ടിപ്പുഴയുടെ കല്ലുമുട്ടി ഗ്രാമന്യായാലയം പരിസരത്തുനിന്നുള്ള ദൃശ്യം
വെബ് ഡെസ്ക്

Published on Jun 18, 2026, 03:00 AM | 1 min read


കാലവർഷത്തുടക്കത്തിൽ പ്രകടമാവേണ്ടുന്ന ജലസമൃദ്ധി പുഴയിലില്ല. വേനൽക്കാലത്തിന്റെ മട്ടിലാണ്‌ പുഴയിലെ ഒഴുക്ക്‌. മണൽക്കൂനകളും പുഴമുട്ടികളും ചരൾ അട്ടികളും തെളിഞ്ഞ്‌ കാണുന്ന മട്ടിൽ പുഴയുടെ അടിത്തട്ട്‌ വരെ വെള്ളം ഇല്ലാത്ത അവസ്ഥയാണ്‌. കല്ലുമുട്ടിയിൽ മൂന്ന്‌ നേർത്ത ചാലുകളായാണ്‌ ഒഴുക്ക്‌. ഇരിട്ടി പൊലീസ്‌ സ്‌റ്റേഷൻ പരിസരത്തെത്തുന്പോൾ ആറളം പുഴയുമായി സംഗമിക്കുന്ന പ്രധാന കേന്ദ്രവും കടവുകളുമാണ്‌. ഇ‍ൗ പ്രദേശത്തും പുഴ മൂന്നായി മുറിഞ്ഞൊഴുകുന്ന നിലയിൽ ഒഴുക്ക്‌ തീർത്തും ദുർബലമാണ്‌. മഴ കനത്താൽ രണ്ടോ മൂന്നോ ദിവസങ്ങൾക്കകം ജലസമൃദ്ധിയുടെ ഒഴുക്കും കരുത്തും വീണ്ടെടുത്ത്‌ ഇരുകരകൾ മുട്ടുന്ന തരത്തിൽ പുഴ കുതിക്കുമെങ്കിലും ഇത്തവണ മഴക്കുറവ്‌ പഴശ്ശി പദ്ധതിയുടെ മുഖ്യ കൈവഴിയായ ഇരിട്ടിപ്പുഴയിൽ പ്രകടം. പഴശ്ശി പദ്ധതി; മുഴുവൻ ഷട്ടറുകളും അടച്ചു ഇരിട്ടി കാലവർഷം പ്രതീക്ഷിച്ച്‌ ജൂൺ നാലിന്‌ മുഴുവൻ ഷട്ടറുകളും തുറന്ന പഴശ്ശി പദ്ധതി്യുടെ ഷട്ടർ ഡാമിൽ വെള്ളം കുറഞ്ഞതിനാൽ ചൊവ്വാഴ്‌ച വീണ്ടും അടച്ചു. കുടിവെള്ളം നൽകാനുള്ള വെള്ളം കരുതലായി ശേഖരിച്ച്‌ നിർത്താനാണ്‌ ഷട്ടറുകൾ വീണ്ടും അടച്ചത്‌. മഴയാരംഭിച്ചതിനാൽ ജലനിരപ്പ്‌ ക്രമീകരിക്കാൻ ഷട്ടറുകൾ തുറന്ന്‌ വെള്ളം വളപട്ടണം പുഴയിലേക്ക്‌ ഒഴുക്കിവിട്ടെങ്കിലും മഴ കുറഞ്ഞതോടെ ജില്ലയിലെ കുടിവെള്ള വിതരണത്തിന്‌ ആവശ്യമായ വെള്ളം ഡാമിലുണ്ടാവുമോയെന്ന്‌ ആശങ്കയായി. ജൂൺ 16ന്‌ ജലനിരപ്പ്‌ 18 മീറ്ററിൽ താഴെയായി. തുടർന്ന്‌ വെള്ളം സംഭരിക്കാൻ ഷട്ടറുകൾ ചൊവ്വാഴ്‌ച രാവിലെ പതിനൊന്നോടെ വീണ്ടും അടച്ചു. എത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home