ad
Deshabhimani

എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്‌? കണ്ടെത്താൻ ‘ക്വാണ്ടം പൂച്ച’ വരുന്നുണ്ട്

ക്വാണ്ടം പൂച്ചയുടെ പര്യടനം  ജനുവരി നാലിന് ജില്ലയിലെത്തും
വെബ് ഡെസ്ക്

Published on Dec 22, 2025, 03:00 AM | 2 min read

കാസർകോട്‌ ‘മാനത്ത് മാരിവില്ലെന്തുകൊണ്ട്? താരങ്ങള്‍ മിന്നുന്നതെന്തുകൊണ്ട്? കാക്കയും പ്രാവും പറക്കുന്ന പോലെയീ പൂച്ച പറക്കാത്തതെന്തുകൊണ്ടെ’ന്ന പാട്ടോർമയില്ലേ. കുട്ടികളുടെ ശാസ്ത്രബോധം വളർത്താനുണ്ടാക്കിയ പാട്ട്. ഈ പാട്ടുപിൻപറ്റിയിതാ ശാസ്ത്ര രഹസ്യങ്ങൾ കണ്ടെത്താൻ ‘ക്വാണ്ടം പൂച്ച ജില്ലയിലുമെത്തുന്നു. പിരിയോഡിക് മൂലകങ്ങളെ കണ്ടിട്ടുണ്ടോ? ക്വാണ്ടം കമ്പ്യൂട്ടിങ്‌ എന്താണ്? ക്വാണ്ടം സയൻസ് എന്ന വിസ്മയ ലോകത്തേക്ക് വാതിൽ തുറക്കുന്ന ക്വാണ്ടം സയൻസ് പ്രദർശനത്തിന്‌ വാതിൽ തുറക്കാൻ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ പണിപ്പുരകളിൽ തിരക്കിട്ട ഒരുക്കം തുടങ്ങി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടറായ ലൂക്കായും നെഹ്റു കോളേജും സംയുക്തമായാണ് ആറു ദിവസത്തെ മെഗാ പ്രദർശനം സംഘടിപ്പിക്കുന്നത്. നൂറോളം ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജുകളിൽ നന്നായി അയ്യായിരത്തോളം ശാസ്ത്രകുതുകികളായ വിദ്യാർത്ഥികൾ ഇതിനകം പ്രദർശനം കാണാൻ ഓൺലൈനായി രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്ക് ലൂക്ക സയൻസ് പോർട്ടൽ ( www.q.Luca. Co.in) വഴി ഒഴിഞ്ഞുകിടക്കുന്ന ടൈംസ് സ്പോട്ടിൽ രജിസ്റ്റർ ചെയ്യാം. അധ്യാപകരും പൊതുജനങ്ങളും അടക്കം 10,000 പേർ സന്ദർശനം കാണും. ദിവസവും രാവിലെ ഒന്പതുമുതൽ ഏഴുവരെയാണ് പ്രദർശനം. നാലുമുതൽ ഏഴുവരെയാണ് പൊതുജനങ്ങൾക്കുള്ള സമയം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലാ, കുസാറ്റ്, മലബാർ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ ഇതിനകം നടന്ന പ്രദർശനങ്ങളിൽ പരിശീലനം നേടിയ നെഹ്റു കോളേജിലെ പിജി വിദ്യാർഥികളാണ് ഓരോ സ്റ്റാളിലും സയൻസ് കമ്യൂണിക്കേറ്റര്‍മാരാവുക. ആറ് സ്റ്റാളുകളായി ഒരുക്കിയ പ്രദർശനത്തിൽ ഫ്ലൂറസൻസ്, സൂപ്പർ ഫ്ലൂയിഡിറ്റി, സൂപ്പർ കണക്ടിവിറ്റി തുടങ്ങിയ ക്വാണ്ടം പ്രതിഭാസങ്ങൾ, സാങ്കേതിക വിദ്യകൾ, ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞന്മാരുടെ സംഭാവനകൾ എന്നിവ അവതരിപ്പിക്കും. ആവർത്തന പട്ടിക, ആറ്റം ഘടന, ഓർബിറ്റൽ തിയറി, സബ് അറ്റോമിക് കണക്ഷൻ, സെമി കണ്ടക്ടറുകൾ എന്നിവയെ പരിചയപ്പെടുത്താൻ മോഡലുകൾ ഉണ്ടാകും. വെർച്വലായി കാണാം കണികാ പരീക്ഷണം ലോകത്തിലെ ഏറ്റവും വലിയ കണികാ പരീക്ഷണശാലയായ ജനീവയിലെ സോൺ (ദി യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്) നടത്തിയ ഹിഗ്സ്- ബോസോൺ കണികാ പരീക്ഷണത്തിലെ വിവിധ ഭാഗങ്ങൾ കാണാനുള്ള അവസരം ക്വാണ്ടം പ്രദർശനത്തിലുണ്ട്‌. വെർച്ചൽ റിയാലിറ്റിയുടെ സഹായത്തോടെയാണ് പരീക്ഷണശാല ഒരുക്കുക. 'ആദിമകണം ' എന്നറിയപ്പെടുന്ന ഹിറ്റ് ബോസോൺ 2018 മുതൽ 2013 വരെ സോണിൽ നടത്തിയ പരീക്ഷണത്തിലാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. 136 രാജ്യങ്ങൾ സംയുക്തമായി നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് പ്രപഞ്ചോല്പത്തി വിശദീകരിക്കുന്ന ബിഗ് ബാങ്‌ തിയറി അഥവാ മഹാ വിസ്ഫോടന സിദ്ധാന്തത്തിന് ശാസ്ത്രീയ അടിസ്ഥാനമായത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home