എൻഡോസൾഫാൻ നിർവീര്യമാക്കാൻ നടപടി തുടങ്ങി

കാസർകോട്
കേരളാ പ്ലാന്റേഷൻ കോർപറേഷന്റെ പെരിയയിലെ ഗോഡൗണിൽ സൂക്ഷിച്ച എൻഡോസൾഫാൻ ബാരലുകൾ നിർവീര്യമാക്കുന്നതിനുള്ള നടപടി തുടങ്ങി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിദഗ്ധ സംഘം എത്തിയാണ് നടപടി. ആദ്യഘട്ടമായി എൻഡോസൾഫാൻ പുതിയ ബാരലുകളിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെയാണ് റീജിയണൽ ഡയറക്ടർ ചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് നിർവീര്യമാക്കൽ നടപടി ആരംഭിച്ചത്. പെരിയയിലും രാജപുരത്തുമുള്ള പിസികെ എസ്റ്റേറ്റുകളിലെ ഗോഡൗണുകളിൽ 1,105 ലിറ്റർ ദ്രവരൂപത്തിലുള്ള എൻഡോസൾഫാനാണ് സൂക്ഷിച്ചിട്ടുള്ളത്. ഇതിൽ 700 ലിറ്ററും പെരിയ ഗോഡൗണിലാണ്. പെരിയയിൽ നാല് ബാരലുകളിലായാണ് ഇത് സൂക്ഷിച്ചത്. ഇവ എട്ട് വീപ്പകളിലായാണ് നിറച്ചത്. ഇനി രാജപുരം ഗോഡൗണിൽനിന്നും എൻഡോസൾഫാൻ പുതിയ വീപ്പകളിലേക്ക് മാറ്റും. ഈ പ്രവൃത്തി പൂർത്തിയായാൽ ജില്ലക്ക് പുറത്തേക്കുകൊണ്ടുപോയി നിർവീര്യമാക്കും. അടുത്ത മാസം ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സിറ്റിങ്ങിൽ സിപിസി ബി റിപ്പോർട്ട് നൽകും.








0 comments