പെൺകുട്ടിയെ പീഡിപ്പിച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്‌റ്റിൽ

ചീമേനി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കോൺഗ്രസ് പ്രവർത്തകൻ പോക്‌സോ കേസിൽ അറസ്‌റ്റിൽ. ഷാജി (38) ആണ് അറസ്‌റ്റിലായത്. ഓണാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. വീട്ടിലെത്തിയ പെൺകുട്ടി രക്ഷിതാക്കളോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ചീമേനി പൊലീസ് പ്രതിയെ അറസ്‌റ്റുചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.









0 comments