ad
Deshabhimani

പ്ലസ്‌ വൺ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ്‌ ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 21, 2026, 03:00 AM | 1 min read

കാസർകോട് ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ്‌ ലിസ്റ്റ്‌ ഞായറാഴ്‌ച പ്രസിദ്ധീകരിക്കും. തിങ്കൾ രാവിലെ 10 മുതൽ ചൊവ്വ വൈകിട്ട്‌ അഞ്ചുവരെ പ്രവേശനം നേടാം. ആദ്യ അലോട്ട്‌മെന്റിൽ ജില്ലയിൽ 6082 വിദ്യാർഥികൾ സ്ഥിരപ്രവേശനം നേടി. 11,369 പേർക്കായിരുന്നു ആദ്യ അലോട്ട്‌മെന്റ്‌. 4431 വിദ്യാർഥികൾ താൽക്കാലിക പ്രവേശനവും നേടി. താൽക്കാലിക പ്രവേശനം നേടിയവരെയും ആദ്യഅലോട്ട്‌മെന്റിൽ ഇടംപിടിക്കാത്തവരെയും രണ്ടാം അലോട്ട്‌മെന്റിൽ പരിഗണിക്കും. 809 പേർ അലോട്ട്‌മെന്റ്‌ ലഭിച്ചിട്ടും പ്രവേശനം നേടിയില്ല. അപേക്ഷയിലെ അപാകം കാരണം 47 പേരുടെ അലോട്ട്‌മെന്റ്‌ റദ്ദായി. ഇ‍ൗ രണ്ട്‌ ഇനങ്ങളിലുമായുള്ള വിദ്യാർഥികൾ മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റ്‌ പ്രക്രിയയിൽനിന്ന്‌ പുറത്തായി. ഇതുപ്രകാരമുള്ള 856 സീറ്റുകൾ കൂടി രണ്ടാം അലോട്ട്‌മെന്റിൽ പരിഗണിക്കും. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ്‌ ലിസ്റ്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. 29ന്‌ പ്രവേശനം സാധ്യമാകുന്ന തരത്തിലാണ്‌ മൂന്നാം അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിക്കുക. ജ‍ൂലൈ ആറിന്‌ 2026–27 അധ്യായന വർഷത്തെ പ്ലസ്‌ വൺ ക്ലാസുകൾ ആരംഭിക്കും. അതിന്‌ മുമ്പ്‌ ഏതെങ്കിലും സ്‌കൂളുകളിൽ ക്ലാസ്‌ ആരംഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home