ജംബോ സർക്കസ് കാസർകോട്ട് തുടങ്ങി

കാസർകോട് ജംബോ സർക്കസ് നുള്ളിപ്പാടി അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപം പ്രദർശനം തുടങ്ങി. 10 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് ജംബോ സർക്കസ് കാസർകോട് എത്തുന്നത്. താൻസാനിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാരുടെയും മണിപ്പൂർ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ നൂറിൽപരം കലാകാരന്മാരുടെയും അഭ്യാസ പ്രകടനമുണ്ട്. മുപ്പതിലേറെ ഐറ്റങ്ങളിൽ രണ്ടു മണിക്കൂറാണ് ഷോ. മെക്സിക്കൻ വീൽ ഓഫ് ഡെത്ത്, റൊമാന്റിക് സാരി ബാലൻസിങ്, അക്രോബാറ്റിക് ചെയർ ബാലൻസിങ്, ഡെന്റൽ എരിയൽ ആക്ട്, ഡബിൾ സാരി ആക്ട്, ട്രാംപോളിൻ, ആഫ്രിക്കൻ ഫ്രോഗ് ആക്ട്, മയൂര നൃത്തം, പുതിയ ക്ലൗൺ ആക്ടുകൾ, റോളർ ആക്ട്, സ്റ്റിക്ക് ബാലൻസ്, സെൽഫിയ്ക്കായി റോബോട്ടിക് വന്യജീവികൾ തുടങ്ങിയവയാണ് ഇനങ്ങൾ. ദിവസേന പകൽ 1, വൈകിട്ട് 4, രാത്രി 7 സമയങ്ങളിലാണ് പ്രദർശനം. 150, 250, 350 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. വാർത്താ സമ്മേളനത്തിൽ മാനേജർമാരായ കെ പി രാജീവൻ, പ്രമോദ് ചന്ദ്, ലാവ കമ്യൂണിക്കേഷൻസ് പ്രതിനിധി മഹേഷ് മാറോളി, സർക്കസ് കലാകാരന്മാരായ ആന്റണി (താൻസാനിയ), വസീം അഹമ്മദ്, റിയാനാ എന്നിവർ പങ്കെടുത്തു.








0 comments