ഇരുട്ടകറ്റാൻ പ്രതിഷേധ വെളിച്ചം

https://www.deshabhimani.com/district-news/-77879/a-light-of-protest-to-dispel-the-darkness-68743
തിരുവനന്തപുരം
നാടിനെ ഇരുട്ടിലാക്കിയ യുഡിഎഫ് സർക്കാരിനെതിരെ സിപിഐ എം നേതൃത്വത്തിൽ നാടെങ്ങും മെഴുകുതിരി കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. ലോക്കൽ കേന്ദ്രങ്ങളിലും വീടുകളിലും പ്രതിഷേധ വെളിച്ചം എന്ന പേരിൽ നടത്തിയ പരിപാടിയിൽ ആബാലവൃദ്ധം ജനങ്ങൾ അണിനിരന്നു. നേമം നേമം ഏരിയയിൽ ബാലരാമപുരം ജങ്‌ഷനിൽ നടന്ന പ്രതിഷേധം ഏരിയ സെക്രട്ടറി എ പ്രതാപചന്ദൻ ഉദ്ഘാടനം ചെയ്തു. നരുവാമൂട്ടിൽ എസ് കൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. എം ഉദയകുമാർ അധ്യക്ഷനായി. കല്ലിയൂരിൽ ജി വസുന്ധരൻ ഉദ്ഘാടനം ചെയ്തു. എസ് ആർ ശ്രീരാജ് അധ്യക്ഷനായി. പാളയം തൈക്കാട് ഏരിയ കമ്മിറ്റി അംഗം കെ എൽ ജിജി ഉദ്ഘാടനം ചെയ്തു. എം വിജയകുമാർ അധ്യക്ഷനായി. ശാസ്തമംഗലത്ത് ജില്ലാ കമ്മിറ്റി അംഗം ഇ ജി മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എസ് ശശിധരൻ അധ്യക്ഷനായി. തമ്പാനൂരിൽ ഏരിയ സെക്രട്ടറി ജെ പി ജഗതീഷ് ഉദ്ഘാടനം ചെയ്‌തു. കെ സുരേഷ് കുമാർ അധ്യക്ഷനായി. വട്ടിയൂർക്കാവിൽ കർഷകസംഘം ജില്ലാ സെക്രട്ടറി കെ സി വിക്രമൻ ഉദ്ഘാടനം ചെയ്‌തു. അനിൽ ചന്ദ്രൻ അധ്യക്ഷനായി. വലിയവിളയിൽ ഏരിയ കമ്മിറ്റി അംഗം ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. ജയപ്രകാശ് അധ്യക്ഷനായി. മരുതംകുഴിയിൽ ജില്ലാ കമ്മിറ്റി അംഗം അഡ്വ. വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്‌തു. എൽസി സെക്രട്ടറി കെ മധുസൂദനൻ അധ്യക്ഷനായി. കവടിയാറിൽ ഏരിയ കമ്മിറ്റി അംഗം എം രാജേഷ് ഉദ്ഘാടനം ചെയ്തു. വി എസ് മാത്യു അധ്യക്ഷനായി. ജനറൽ ഹോസ്പിറ്റലിൽ ഗായത്രി ബാബു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി പ്രസനൻ അധ്യക്ഷനായി. കുമാരപുരം ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധം സെക്രട്ടറി വി അജികുമാർ ഉദ്ഘാടനം ചെയ്തു. രാമദാസൻ പോറ്റി അധ്യക്ഷനായി. പേരൂർക്കട നാലാഞ്ചിറയിൽ ജില്ലാ കമ്മിറ്റി അംഗം എം ജി മീനാംബിക ഉദ്ഘാടനം ചെയ്തു. വി ശാന്തകുമാർ അധ്യക്ഷനായി. കരകുളത്ത് ജില്ലാ കമ്മിറ്റി അംഗം വി അമ്പിളി ഉദ്ഘാടനം ചെയ്തു. ബി സതീഷ് കുമാർ അധ്യക്ഷനായി. പേരൂർക്കടയിൽ ചിന്നാൻ വിള മോഹനൻ ഉദ്ഘാടനം ചെയ്തു. പി എസ് അനിൽകുമാർ അധ്യക്ഷനായി. വട്ടപ്പാറയിൽ ബി ജയകുമാർ ഉദ്ഘാടനം ചെയ്തു. ആർ എസ് ബൈജു അധ്യക്ഷനായി. കേശവദാസപുരത്ത് അംശു വാമദേവൻ ഉദ്ഘാടനം ചെയ്തു. വിനോദ് അധ്യക്ഷനായി. കുടപ്പനക്കുന്നിൽ എം എ റഹിം ഉദ്ഘാടനം ചെയ്തു. എസ് ഷാജി അധ്യക്ഷനായി. വാഴോട്ടുകോണത്ത് ഒ എ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. അനില പി നായർ അധ്യക്ഷയായി. ചാല മണക്കാട് ഏരിയ സെക്രട്ടറി എസ് ജയിൽകുമാർ ഉദ്ഘാടനം ചെയ്തു. എം സുൽഫിക്കർ അധ്യക്ഷനായി. പൂന്തുറയിൽ ലോക്കൽ കമ്മിറ്റി അംഗം എ എം ഇക്ബാൽ ഉദ്ഘാടനം ചെയ്തു. സിദ്ധിഖ് അധ്യക്ഷനായി. കമലേശ്വരത്ത് ലോക്കൽ സെക്രട്ടറി ആർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം വി ഷാജി അധ്യക്ഷനായി. അമ്പലത്തറയിൽ ചാല ഏരിയ കമ്മിറ്റി അംഗം എസ് സലിം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ബി ജലീൽ അധ്യക്ഷനായി. ശ്രീവരാഹത്ത് ഏരിയ കമ്മിറ്റി അംഗം എം എസ് കണ്ണൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ വിനു അധ്യക്ഷനായി. വലിയതുറയിൽ ഏരിയ കമ്മിറ്റി അംഗം പി ആദർശ് ഖാൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സനോഫർ ഇഖ്ബാൽ അധ്യക്ഷനായി. ചെന്തിട്ടയിൽ ലോക്കൽ സെക്രട്ടറി എസ് സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. ബി എസ് വിജയമോഹനൻ തമ്പി അധ്യക്ഷനായി. ചാലയിൽ ജില്ലാ കമ്മിറ്റി അംഗം എസ് എ സുന്ദർ ഉദ്ഘാടനം ചെയ്തു. പൂജപ്പുരയിൽ രണ്ടിടത്തായി നടന്ന പ്രതിഷേധ പരിപാടികൾ ഏരിയ കമ്മിറ്റി അംഗം ഗോപകുമാർ, പൂജപ്പുര ലോക്കൽ സെക്രട്ടറി എസ് ശിവപ്രസാദ് എന്നിവർ ഉദ്ഘാടനം ചെയ്തു. നെടുങ്കാട് ഏരിയ കമ്മിറ്റി അംഗം ആർ അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ആർ എസ് ദിലീപ് അധ്യക്ഷനായി. ആറ്റുകാലിൽ ഏരിയ കമ്മിറ്റി അംഗം സി ജയൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഈദുൽ മുബാറക് അധ്യക്ഷനായി. കഴക്കൂട്ടത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ലെനിൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ആർ ശ്രീകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഡി രമേശൻ സംസാരിച്ചു. കുളത്തൂർ -മേടയിൽ വിക്രമൻ ,കാട്ടായിക്കോണം -വി അരുൺ, ചന്തവിള -ഡോ. ചന്തവിള മുരളി, ചെമ്പഴന്തി -അനിൽകുമാർ, പൗഡിക്കേണം -വി എസ് മണിക്കുട്ടൻ, ശ്രീകാര്യം -എസ് എസ് വിനോദ് , ആറ്റിപ്ര -വിനിൽകുമാർ എന്നിവർ ഉദ്ഘാടനവും പി രാമഭദ്രൻ, എ ഷിബു ,പി എ ഹക്കീം, രാധാകൃഷ്ണൻ ചെറുവല്ലി, ഭുവനചന്ദ്രൻ നായർ, അജയകുമാർ, ആർ രാജേഷ് തുടങ്ങിയവർ അധ്യക്ഷരുമായി. കോവളം കാഞ്ഞിരംകുളത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എസ് ഹരികുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ മധു അധ്യക്ഷനായി. പൂവാറിൽ ഏരിയ സെക്രട്ടറി എസ് അജിത്ത് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ സഞ്ചു അധ്യക്ഷനായി. തിരുവല്ലം ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികൾ ചേർന്ന് പാച്ചല്ലൂർ ഇലക്ട്രിസിറ്റി ഓഫീസിന് മുന്നിൽ നടത്തിയ പരിപാടി ജില്ലാ കമ്മിറ്റി അംഗം പി രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. തിരുവല്ലം വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ ആർ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. കോട്ടുകാലിൽ ജില്ലാ കമ്മിറ്റി അംഗം വണ്ടിത്തടം മധു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എസ് മണിക്കുട്ടൻ അധ്യക്ഷനായി. വെങ്ങാനൂർ, കോവളം ലോക്കൽ കമ്മിറ്റികൾ ചേർന്ന് വെങ്ങാനൂർ ജങ്‌ഷനിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കമ്മിറ്റി അംഗം വി അനൂപ് ഉദ്ഘാടനം ചെയ്തു. വെങ്ങാനൂർ ലോക്കൽ സെക്രട്ടറി കെ മുരളി അധ്യക്ഷനായി. വിഴിഞ്ഞത്ത് ഏരിയ കമ്മിറ്റി അംഗം ശിജിത്ത് ശിവസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി യു സുധീർ അധ്യക്ഷനായി. കരുംകുളത്ത് ഏരിയ കമ്മിറ്റി അംഗം ജി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വിനോദ് വൈശാഖി അധ്യക്ഷനായി. മുക്കോലയിൽ ലോക്കൽ സെക്രട്ടറി മുക്കോല സന്തോഷ് ഉദ്ഘാടനം ചെയ്തു. നെല്ലിക്കുന്ന് സുരേഷ് അധ്യക്ഷനായി. നെയ്യാറ്റിൻകര നെയ്യാറ്റിൻകര ബസ്റ്റാൻഡ് ജങ്‌ഷനിൽ ഏരിയ കമ്മിറ്റി അംഗം ആർ വി വിജയബോസ് ഉദ്ഘാടനം ചെയ്തു. എൻ എസ് അജയകുമാർ അധ്യക്ഷനായി. പെരുങ്കടവിളയിൽ കെ എസ് പ്രഭ കുമാർ ഉദ്ഘാടനം ചെയ്തു. മാധവൻ അധ്യക്ഷനായി. പെരുമ്പഴുതൂരിൽ വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ അധ്യക്ഷനായി. നെല്ലിമൂട് ലോക്കൽ സെക്രട്ടറി കെ ഗോപി ഉദ്ഘാടനം ചെയ്തു. ശിവപ്രകാശ് അധ്യക്ഷനായി. വിളപ്പിലിൽ ഏരിയ സെക്രട്ടറി കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മലയിൻകീഴ് ലോക്കൽ സെക്രട്ടറി സന്തോഷ്‌കുമാർ അധ്യക്ഷനായി.







0 comments