ad
Deshabhimani

ശ്രീകാര്യത്ത്‌ കുടിവെള്ളം 
ഇല്ലാതായിട്ട്‌ 3 ദിവസം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2026, 04:43 AM | 1 min read

കഴക്കൂട്ടം ​

കുടിവെള്ളംപോലും കിട്ടാത്ത ‘ഭരണവിസ്മയ’ത്തിൽ നരകിച്ച്‌ ശ്രീകാര്യം നിവാസികൾ. വാർഡിലെ മിക്കവാറും പ്രദേശങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമമായിട്ടും ബിജെപി എംഎൽഎക്കോ നഗരസഭയ്ക്കോ യുഡിഎഫ് കൗൺസിലറിനോ പരിഹാരമൊന്നും നിർദേശിക്കാനാകുന്നില്ല. ചെക്കാലമുക്ക്, വികാസ് നഗർ, സൗപർണിക ലെയ്‌ൻ, ജിമാനിസ്, സ്പേസ് നഗർ, മൈത്രി നഗർ, റോസ് നഗർ എന്നിവിടങ്ങളിൽ മുന്നറിയിപ്പില്ലാതെ കുടിവെള്ളം മുടങ്ങിയിട്ട് മൂന്ന്‌ ദിവസം കഴിഞ്ഞു. എംഎൽഎയും കോർപറേഷനുമാകട്ടെ വാട്ടർ അതോറിറ്റിയെ പഴിച്ച്‌ കൈകഴുകാനാണ്‌ ശ്രമം. വൻ തുകയ്ക്ക് സ്വകാര്യ ടാങ്കറുകളിൽ വെള്ളം എത്തിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. ജലം കിട്ടുന്നിടങ്ങളിൽ ആകട്ടെ നൂൽവണ്ണത്തിലാണ് വരുന്നത്. ഒരു പാത്രം നിറയുമ്പോഴേക്കും അത് നിലയ്ക്കും. വെള്ളത്തിനായി വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധം പതിവായി. ജനരോഷത്തിൽനിന്ന്‌ രക്ഷപ്പെടാൻ എംഎൽഎയുടെ പ്രതിഷേധനാടകം വേറെയും. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home