ad
Deshabhimani

ജില്ലാ പദ്ധതി പരിഷ്കരണ 
വികസന സെമിനാർ

ജില്ലാ ആസൂത്രണ സമിതി പദ്ധതി പരിഷ്കരണം വികസന സെമിനാര്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ  ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Feb 10, 2026, 03:00 AM | 1 min read

കാസർകോട്‌

ജില്ലാ ആസൂത്രണ സമിതി ജില്ലാ പദ്ധതി പരിഷ്കരണം വികസന സെമിനാർ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനംചെയ്‌തു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടുകളും മുൻഗണനകളും ഉൾക്കൊണ്ടുകൊണ്ട് തയ്യാറാക്കുന്ന ജില്ലാ പദ്ധതി പരിഷ്കരണ പ്രവർത്തനം അന്തിമഘട്ടത്തിലാണ്. ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനായി രൂപീകരിച്ച വിവിധ ഉപസമിതികൾ തയ്യാറാക്കിയ കരട് ജില്ലാ പദ്ധതി വിശദമായ ചർച്ച ചെയ്യുന്നതിനാണ് സെമിനാർ സംഘടിപ്പിച്ചത്. 2018 ലാണ് ഒടുവിൽ ജില്ലാ പദ്ധതി തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷനായി. ജില്ലയുടെ ആധികാരിക വികസന പഠനരേഖയായി ജില്ലാ പദ്ധതി മാറണമെന്ന് സമീപന രേഖ അവതരിപ്പിച്ച്‌ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ ജിജു പി അലക്സ് പറഞ്ഞു. കേരളത്തെ പുനർ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കുറച്ചു കൂടി ആധുനികവും ശാസ്ത്രീയവും മെച്ചപ്പെട്ടതുമായ കേരളത്തെ സൃഷ്ടിക്കുന്നതിന് യാഥാർഥ്യബോധത്തോടെയുള്ള പദ്ധതികൾക്കാണ് രൂപം നൽകേണ്ടത്– അദ്ദേഹം പറഞ്ഞു. ഇ ചന്ദ്രശേഖരൻ എംഎൽഎ, കലക്ടർ കെ ഇമ്പശേഖർ, കാസർകോട് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ വി വി രമേശൻ, പി ബേബി എന്നിവർ സംസാരിച്ചു. അസി. ജില്ലാ പ്ലാനിങ്‌ ഓഫീസർ സുധീഷ് കുമാർ കരട് ജില്ലാ പദ്ധതി അവതരണം നടത്തി. പത്തോളം ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ മേഖലയിൽ ജില്ലാതല ഉദ്യോഗസ്ഥർ ചർച്ച നടത്തി. ജില്ലാ പ്ലാനിങ് ഓഫീസർ ടി രാജേഷ് സ്വാഗതവും ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസ നജ്മുന്നീസ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home