ad
Deshabhimani

സീതാംഗോളിയിൽ പൊലീസ്‌ അതിക്രമം; 3 സിഐടിയു 
പ്രവർത്തകർക്ക്‌ പരിക്ക്‌

സീതാംഗോളിയിലുണ്ടായ പൊലീസ് മർദനത്തിൽ പരിക്കേറ്റ് കാസർകോട് ജനറൽ ആശുപത്രിയിൽ കഴിയുന്നവരെ സി എച്ച് കുഞ്ഞമ്പു എംഎൽഎ, ടി കെ രാജൻ, സാബു അബ്രഹാം തുടങ്ങിയവർ സന്ദർശിക്കുന്നു
വെബ് ഡെസ്ക്

Published on Jul 10, 2025, 03:01 AM | 1 min read

കുമ്പള

അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി സീതാംഗോളിയിൽ സംയുക്ത ട്രേഡ്‌ യൂണിയൻ സംഘടിപ്പിച്ച പ്രകടനത്തിൽ പങ്കെടുത്ത സിഐടിയു പ്രവർത്തകർക്കുനേരെ പൊലീസ്‌ അതിക്രമം. തികച്ചും സമാധാനപരമായി നടന്ന പ്രകടനത്തിൽ മുദ്രാവാക്യം വിളിക്കുകയായിരുന്ന സന്തോഷ്‌, ബിനീഷ്, മധുസൂദനൻ എന്നിവരെയാണ്‌ അസഭ്യം വിളിച്ച്‌ കുമ്പള സ്‌റ്റേഷനിലെ പൊലീസുദ്യോഗസ്ഥർ മർദിച്ചത്‌. പരിക്കേറ്റ മൂവരും കാസർകോട്‌ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്‌. പരിക്കേറ്റവരെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ, ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം തുടങ്ങിയവർ സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home