ad
Deshabhimani

സംരംഭക സ്വപ്‌നങ്ങൾക്ക്‌ 
പ്രതീക്ഷയുടെ വേദി

ജില്ലാപഞ്ചായത്തും  വ്യവസായ കേന്ദ്രവും സംഘടിപ്പിച്ച വനിതാ നിക്ഷേപക സംഗം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 01, 2025, 03:00 AM | 2 min read

കാഞ്ഞങ്ങാട്‌

ജില്ലയിലെ വ്യവസായ സംരംഭകരംഗത്ത് വനിതാസാന്നിധ്യം ശക്തമാകുകയാണെന്ന് തെളിയിച്ച് ജില്ലാ പഞ്ചായത്തിന്റെ വനിതാ നിക്ഷേപക സംഗമവും കയറ്റുമതി ശിൽപശാലയും. സംരംഭകരംഗത്തേക്ക് കടന്നുവന്നവർക്ക് ആത്മവിശ്വാസവും പ്രോത്സാഹനവും പകർന്ന സംഗമത്തിൽ സ്വയംസംരംഭങ്ങളിലൂടെ നേട്ടം കൈവരിച്ച വനിതകളും വിജയംനേടിയ വനിതാ കൂട്ടായ്മകളും അവർക്ക്‌ പിന്തുണയേകിയവരുമെത്തി. സംരംഭകത്വ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംഘടിപ്പിച്ച വനിതാ നിക്ഷേപക സംഗമത്തിൽ സംരംഭകരുടെ ഉൽപന്നങ്ങളുടെ വിപണനവും അന്താരാഷ്ട്ര കയറ്റുമതിയുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയായി. സംഗമം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്‌തു. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷനായി. എം രാജഗോപാലന്‍ എംഎല്‍എ വിശിഷ്ടാതിഥിയായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷാനവാസ് പാദൂര്‍, സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ ശകുന്തള, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, ജില്ലാ ആസൂത്രണ സമിതിയംഗം വി വി രമേശന്‍, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ വി ചന്ദ്രന്‍, അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുൾ സലാം തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച വനിതാ സംരംഭകരായ എം ടി സുജാത (തുളസി പേപ്പര്‍ ബാഗ്‌സ്), പി കെ ഉമ (ഉമ ഗാര്‍മെന്റ്‌സ്), ടി കെ ശ്രീലത (ശ്രീ കൃഷ്ണ അഗ്രോ ഫെര്‍ട്ട്)നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍, കേരള സ്മാള്‍ സ്‌കെയ്ല്‍ ഇൻസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറെഷന്‍ കാസര്‍കോട് യൂണിറ്റ് ,അനന്തപുരം ഇൻഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അസോസിയേഷന്‍, എം രാജഗോപാലന്‍ എംഎല്‍എ, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ വി ചന്ദ്രന്‍ ,അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുൾസലാം, കാഞ്ഞങ്ങാട് പ്രസ് ഫോറം എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ സ്വാഗതവും ജില്ല പഞ്ചായത്ത് സെക്രട്ടറി എസ് ബിജു നന്ദിയും പറഞ്ഞു. വനിതാ സംരംഭകരുടെ വ്യവസായ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവുമുണ്ടായി.

ഒരുവീട്ടില്‍ 7,000 രൂപവരെ സഹായമെത്തും: മന്ത്രി

കാഞ്ഞങ്ങാട്‌

സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന്‌ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംഘടിപ്പിച്ച വനിതാ നിക്ഷേപക സംഗമവും കയറ്റുമതി ശിൽപശാലയും ബി ടു ബി മീറ്റും കാഞ്ഞങ്ങാട്ല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 50 കോടിവരെ വരുന്ന കണ്‍വെന്‍ഷന്‍ സെന്ററുകള്‍ക്ക് വായ്പ പലിശ കുറച്ചുനല്‍കും. സ്ത്രീകള്‍ വീടിനടുത്ത് സംരംഭം തുടങ്ങാന്‍ വര്‍ക്ക് നിയര്‍ ഹോം പദ്ധതികള്‍ പ്രയോജനപ്പെടുത്തണം. 62 ലക്ഷംപേര്‍ക്ക് ക്ഷേമപെന്‍ഷനായും 32 ലക്ഷം വനിതകള്‍ക്ക് സുരക്ഷാ പെന്‍ഷനായും അഞ്ച്‌ ലക്ഷം യുവജനങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പായും സഹായമെത്തും. ഒരു വീട്ടില്‍ 7000 രൂപ വരെ സഹായമെത്തുന്ന രീതിയിലാണ് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചത്‌.നിലവില്‍ കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണ്. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ അഞ്ചു ശതമാനം പലിശയ്ക്ക് സ്റ്റാര്‍ട്ടപ്പിന് രണ്ട് കോടി രൂപ വരെ നല്‍കുന്നു. വ്യവസായ സംരംഭകര്‍ക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാനത്ത്‌. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ പലിശ 13 ശതമാനത്തില്‍ നിന്ന് 10ശതമാനമായി കുറച്ചു. മുംബൈ, മംഗളൂരു, ബംഗളുരു ഉള്‍പ്പെടെ രാജ്യത്തെ വന്‍കിട വ്യവസായ നഗരങ്ങളുമായി അടുത്തുനില്‍ക്കുന്ന കാസര്‍കോട്വ്യവസായത്തിന് ഏറെ സാധ്യതകളുള്ള ജില്ലയാണെന്നും മന്ത്രി പറഞ്ഞു. കാസര്‍കോടിന്റെ വ്യവസായ സാധ്യത തിരിച്ചറിഞ്ഞു കൂടുതല്‍സംരംഭകര്‍ നിലവിലുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home