ad
Deshabhimani

തിരക്കൊഴിയാതെ സ്ഥാനാർഥികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 12, 2026, 02:03 AM | 2 min read

സി എച്ച്‌ കുഞ്ഞന്പു

സിപിഐ എം സംസ്ഥാന സംസ്ഥാന കമ്മിറ്റിയംഗംകൂടിയായ ഉദുമ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി സി എച്ച്‌ കുഞ്ഞന്പു വെള്ളിയാഴ്ച ജില്ലാ സെക്രട്ടറിയറ്റ്‌ യോഗത്തിൽ പങ്കെടുത്തു. ശനിയാഴ്ച കാസർകോട് സർവീസ് സഹകരണ ബാങ്കിലെ യാത്രയയപ്പ്‌ യോഗത്തിലും മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ ഒരു പരിപാടിയിലും സംബന്ധിച്ചു.  പൊയിനാച്ചിയിലും മംഗളൂരുവിലും വിവാഹ ചടങ്ങിലും പങ്കെടുത്തു. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലുമെത്തി.

അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ

കാഞ്ഞങ്ങാട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ വെള്ളിയാഴ്‌ച മണ്ഡലത്തിലെ ചില മരണ വീടുകൾ സന്ദർശിച്ചു. പിന്നീട്‌ കാഞ്ഞങ്ങാട്ടെ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മറ്റി ഓഫീസിലെത്തി തെരഞ്ഞെടുപ്പ്‌ അവലോകന യോഗത്തിലും പങ്കെടുത്തു. വൈകിട്ട്‌ മാവേലി എക്‌സ്‌പ്രസിൽ തിരുവനന്തപുരത്തേക്ക്‌ പുറപ്പെട്ടു. ശനിയാഴ്‌ച തിരുവനന്തപുരത്തു നടന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ യോഗത്തിൽ പങ്കെടുത്തു.


കെ ആർ ജയാനന്ദ

മഞ്ചേശ്വരം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി കെ ആർ ജയാനന്ദ വെള്ളിയാഴ്‌ച രാവിലെ വീട്ടിലെ ചില ജോലികളും പച്ചക്കറി കൃഷി പരിപാലനവും നടത്തിയശേഷം വൈകിട്ട്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തവരുമായി ചായസൽക്കാരത്തിലും പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കൂടിയായ അദ്ദേഹം ശനി രാവിലെ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി. പിന്നീട്‌ മഞ്ചേശ്വരത്തും ഹൊസങ്കടിയിലുമെത്തി പാർടി പ്രവർത്തകരെ കണ്ടു. വാഹനാപകടത്തിൽ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചു.

ഡോ. വി പി പി മുസ്‌തഫ

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗംകൂടിയായ തൃക്കരിപ്പൂർ എൽഡിഎഫ് സ്ഥാനാർഥി ഡോ. വി പി പി മുസ്തഫ വെള്ളിയാഴ്ച കാഞ്ഞങ്ങാട് ചേർന്ന ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിൽ പങ്കെടുത്തു. പിന്നീട് മണ്ഡലത്തിലെത്തി ചില മരണ വീടുകളിൽ സന്ദർശനം നടത്തി. വിവാഹ സൽകാരത്തിലും പങ്കെടുത്തു. ശനിയാഴ്ച രോഗീ സന്ദർശനത്തിനാണ്‌ ചിലവഴിച്ചത്‌. പിന്നീട്‌ ചെറുവത്തൂരിലെ മണ്ഡലം കമ്മിറ്റി ഓഫീസിലുമെത്തി. വൈകിട്ട്‌ ചാനൽ ചർച്ചയിലും പങ്കെടുത്തു.

ഷാനവാസ്‌ പാദൂർ

കാസർകോട്‌ മണ്ഡലം എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി ഷാനവാസ്‌ പാദൂർ രണ്ട്‌ ദിവസം എൽഡിഎഫ്‌ പ്രവർത്തകരുടെ ഒപ്പം തെരഞ്ഞെടുപ്പ്‌ അവലോകനത്തിലും മറ്റും പങ്കാളിയായി. കുടുംബകാര്യങ്ങൾക്കും സമയം കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home