ad
Deshabhimani

മിഴി നനയാതെ വയറെരിയാതെ 
സ്‌നേഹത്തിന്റെ പൊതിച്ചോറുകൾക്ക്‌ ഒന്പതാണ്ട്‌

ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ പൊതിച്ചോർ വിതരണത്തിന്റെ ഒൻപതാംവർഷം ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യു ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Mar 22, 2026, 03:00 AM | 1 min read

നീലേശ്വരം ​ഉറവ വറ്റാത്ത സ്നേഹത്തിന്റേയും കാരുണ്യത്തിന്റെയും പ്രതീകമായി ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ വിതരണത്തിന്‌ ഒന്പതാണ്ട്‌ തികയുന്നു. നിലേശ്വരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ 2018 മാർച്ച് 21നാണ്‌ താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാത്രികാല ഭക്ഷണം നൽകുന്ന പ്രവർത്തനം തുടങ്ങിയത്‌. കോടിയേരി ബാലകൃഷ്ണനാണ്‌ അന്ന്‌ ഉദ്‌ഘാടനംചെയ്‌തത്‌. 8 വർഷംകൊണ്ട് രണ്ടുലക്ഷം പൊതിച്ചോറുകൾ വിതരണംചെയ്തു. ബ്ലോക്കിലെ 211 യൂണിറ്റുകളിലെ വീടുകളിൽനിന്ന്‌ വാഴയിലയിൽ പൊതിഞ്ഞ് പ്ലാസ്റ്റിക്ക് വിമുക്തമാക്കിയ പൊതിച്ചോറുകളാണ് നൽകുന്നത്‌. നീലേശ്വരം താലൂക് ആശുപത്രി പരിസരത്ത് സംഘടിപ്പിച്ച വാർഷിക പരിപാടി ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യു ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ സനുമോഹൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എം വി ദീപേഷ്, അമൃത സുരേഷ്, ബ്ലോക്ക്‌ ട്രഷറർ പി അഖിലേഷ്, എ അഭിജിത്ത്, വിവി ജിതേഷ്, കെ പി നിധീഷ്, സബിൻ സത്യൻ, കെ കൃപേഷ്, കെ വി അജിത്കുമാർ, അഖിൽ രാജ്, ഇ സുധീഷ്, കെ ആതിര, സി കെ ഷിബിൻ, പ്രനിഷ, അനന്ദുമോഹൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി എം വി രതീഷ് സ്വാഗതം പറഞ്ഞു. ശനിയാഴ്ച കരിന്തളം ഈസ്റ്റ്‌ മേഖലയിലെ കരിന്തളം ഈസ്റ്റ്‌ യൂണിറ്റാണ് പൊതിച്ചോർ കൊടുത്തത്. നീലേശ്വരം താലൂക്ക് ഹോസ്പിറ്റലിൽ പുറമെ കാസർകോട് ജനറൽ ആശുപത്രി,കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ബേഡകം താലൂക്ക് ആശുപത്രി, മൂളിയാർ സി എച്ച് സി, വി വി സ്മാരക ഗവ. ആശുപത്രി ചെറുവത്തൂർ, തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി, വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി, പൂടങ്കല്ല് താലൂക്ക് ആശുപത്രി എന്നിവടങ്ങളിലും ജില്ലയിൽ പൊതിച്ചോർ വിതരണം ചെയ്യുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home