ജില്ലയിൽ നാടൻകലാ ഗവേഷണകേന്ദ്രം സ്ഥാപിക്കണം

കാസർകോട് ജില്ലയിൽ നാടൻ കലാ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് നാട്ടുകലാകാരക്കൂട്ടം ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ബഹുഭാഷാ സംഗമഭൂമിയായ ജില്ലയിലെ നാടൻ കലകളുടെ സംരക്ഷണത്തിനും പഠന-ഗവേഷണ പ്രവർത്തനങ്ങൾക്കും കലാകാരുടെ ക്ഷേമത്തിനും ഇത്തരമൊരു കേന്ദ്രം അനിവാര്യമാണ്. തെരുവത്ത് ഗവ. എൽപി സ്‌കൂളിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ലാപ്രസിഡന്റ് സി എം വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ജയൻ കാടകം അധ്യക്ഷനായി. സംസ്ഥാന ജോ. സെക്രട്ടറി പ്രശാന്ത് പങ്കൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കുട്ടാപ്പു, സംസ്ഥാനകമ്മിറ്റി അംഗം പ്രവീൺ രുഗ്മ എന്നിവർ സംസാരിച്ചു. ഷൈജു ബിരിക്കുളം സ്വാഗതവും ഡോ. ശരത്ത് കൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് സംസ്ഥാനകമ്മിറ്റി അംഗം സുരേഷ് പള്ളിപ്പാറയുടെ നേതൃത്വത്തിൽ നാട്ടുകലാകാരന്മാരുടെ പാട്ടരങ്ങും അരങ്ങേറി. ഭാരവാഹികൾ: ജയൻ കാടകം (പ്രസിഡന്റ്), കുഞ്ഞികൃഷ്ണൻ മടിക്കൈ, രാജേഷ് പാണ്ടി (വൈസ് പ്രസിഡന്റ്), ഷൈജു ബിരിക്കുളം (സെക്രട്ടറി), സജിത്ത് അച്ചാംതുരുത്തി, രവി വാണിയംപാറ (ജോ. സെക്രട്ടറി), ഡോ. ശരത്ത് കൃഷ്ണൻ (ട്രഷറർ).









0 comments