ad
Deshabhimani

പവറാകും, സോളാർപവർ

ചീമേനി, പെർഡാല സോളാർ വൈദ്യുതി നിലയങ്ങളുടെ നിർമാണ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Feb 09, 2026, 03:00 AM | 1 min read

ചീമേനി

പ്ലാന്റേഷൻ കോർപറേഷൻ ബംഗളൂരു നാച്വർ ഡ്യൂ എനർജി പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയുമായി സഹകരിച്ച്‌ ചീമേനി, പെർഡാല എന്നിവിടങ്ങളിൽ നടപ്പാക്കുന്ന സോളാർ വൈദ്യുതി നിലയങ്ങളുടെ നിർമാണ പ്രവർത്തനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ചീമേനിയിൽ നടന്ന ചടങ്ങിൽ എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു അബ്രഹാം, കയ്യൂർ ചീമേനി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം പി വി ജാനകി, എ വി ലളിത, സി പി ബാബു, പി കെ ഫിറോസ്‌, ഫാദർ ആൻഡ്രോസ്‌ തെക്കേൽ, കെ ബാലകൃഷ്‌ണൻ, ഒ പി സലാം എന്നിവർ സംസാരിച്ചു. മഹീൻ സുബൈർ സ്വാഗതം പറഞ്ഞു. 300 ഏക്കർ തരിശ്‌ ഭൂമിയിലാണ്‌ വൈദ്യുത നിലയം ഒരുക്കുന്നത്‌. ചീമേനി എസ്‌റ്റേറ്റിൽ 80 മെഗാവാട്ട്‌ നിലയവും പെർദാല എസ്‌റ്റേറ്റിൽ 30 മെഗാവാട്ട്‌ നിലയവുമാണ്‌ സ്ഥാപിക്കുക. ബാറ്ററി സ്‌റ്റോറേജ്‌ കൂടി ഉൾപെടുത്തി നിർണായക സമയങ്ങളിൽ നാലുമുതൽ എട്ട്‌ മണിക്കൂർവരെ വൈദ്യുതി ലഭ്യമാക്കുന്ന രീതിയിലാണ്‌ പദ്ധതി . ചീമേനി യൂണിറ്റിൽ നിന്നും 125 മില്യൺ യൂണിറ്റും പെർഡാലയിൽ നിന്നും 47 മില്യൺ യൂണിറ്റുമാണ്‌ പ്രതീക്ഷിക്കുന്നത്‌. ഉർജ മേഖലയിൽ പ്രകൃതിയോട്‌ ഇണങ്ങിയുള്ള പദ്ധതി വഴി 35 ലക്ഷത്തോളം ടൺ കാർബൺ ബഹികരണം കുറക്കാനും പദ്ധതി വഴി സാധിക്കും. പകൽ സൗരോർജ പ്ലാന്‍റിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിച്ച് കൂടുതൽ വൈദ്യുതി ആവശ്യമുള്ള സമയത്ത് ഗ്രിഡിലേക്ക് നൽകുകയാണ് ഈ പദ്ധതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home