ad
Deshabhimani

ശസ്‌ത്രക്രിയക്കിടെ ഒന്പതുവയസ്സുകാരന്റെ മരണം

ജനറൽ ആശുപത്രിയിലേക്ക് എൻവൈഎൽ മാർച്ച്

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്‌ത്രക്രിയക്കിടെ ഒന്പതുവയസ്സുകാരൻ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌  ആശുപത്രിയിലേക്ക് നാഷണൽ യൂത്ത് ലീഗ്‌ നടത്തിയ മാർച്ച് ഐഎൻഎൽ സംസ്ഥാന സെക്രട്ടറി 
എം ഇബ്രാഹിം ഉദ്ഘാടനംചെയ്യുന്നു

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്‌ത്രക്രിയക്കിടെ ഒന്പതുവയസ്സുകാരൻ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌ ആശുപത്രിയിലേക്ക് നാഷണൽ യൂത്ത് ലീഗ്‌ നടത്തിയ മാർച്ച് ഐഎൻഎൽ സംസ്ഥാന സെക്രട്ടറി 
എം ഇബ്രാഹിം ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 18, 2026, 02:00 AM | 1 min read

കാസർകോട് ​

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്‌ത്രക്രിയക്കിടെ ഒന്പതുവയസ്സുകാരൻ മുഹമ്മദ് ഇയാൻ മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ആശുപത്രിയിലേക്ക് നാഷണൽ യൂത്ത് ലീഗ്‌ നേതൃത്വത്തിൽ മാർച്ച് നടത്തി. പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ചു. ആശുപത്രി കവാടത്തിൽ പ്രതിഷേധ യോഗം ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം ഇബ്രാഹിം ഉദ്ഘാടനംചെയ്തു. എൻവൈഎൽ ജില്ലാ പ്രസിഡന്റ്‌ ഹനീഫ് ഹദ്ദാദ് അധ്യക്ഷനായി. മൊയ്തീൻകുഞ്ഞി കളനാട്, അസീസ് കടപ്പുറം, റഹിം ബെണ്ടിച്ചാൽ, കെ കെ അബ്ബാസ്, ഹനീഫ് തുരുത്തി, മൊയ്ദു ഹദ്ദാദ്, അബ്ദുൽ റഹിമാൻ കൊളവയൽ എന്നിവർ സംസാരിച്ചു.

സമഗ്രമായ അന്വേഷണം വേണം: സിപിഐ എം

കാസർകോട്‌

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒമ്പതു വയസ്സുകാരൻ മുഹമ്മദ് ഇയാസ് മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷകസംഘത്തെ നിയോഗിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ സിപിഐ എം കാസർകോട് ഏരിയാ സെക്രട്ടറി ടി എം എ കരീം മുഖ്യമന്ത്രിക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. മുഹമ്മദ് ഇയാസിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും പറഞ്ഞു. പൊക്കിളിൽനിന്ന് വെള്ളംവരുന്ന നിസാര അസുഖത്തെതുടർന്നാണ് ഡോക്ടറുടെ നിർദ്ദേശപ്രകാരം മുഹമ്മദ് ഇയാസിനെ ചെറിയ ശസ്ത്രക്രിയക്കായി ജനറൽ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തത്. പൂർണ ആരോഗ്യത്തോടെ ശസ്‌ത്രക്രിയ മുറിയിലേക്കുപോയ കുട്ടിയാണ്‌ മരിച്ചത്‌. ചികിത്സയിലെ വീഴ്ചയാണ് മരണകാരണമായതെന്ന ഗുരുതരമായ ആരോപണമാണ് കുടുംബവും നാടുകാരും ഉന്നയിക്കുന്നത്‌. പൊലീസ് അന്വേഷണത്തോടൊപ്പം ആരോഗ്യമേഖലയിലെ വിദഗ്‌ധരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷകസംഘത്തെ നിശ്ചയിച്ച് വകുപ്പുതല അന്വേഷണവും നടത്തി യഥാർഥ വസ്തുത പുറത്തുകൊണ്ടുവരണം എന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home