ad
Deshabhimani

കാലാവസ്ഥ പ്രവചിക്കാൻ 
കോളിയടുക്കം സ്കൂൾ കുട്ടികളും

സ്വയം നിയന്ത്രിത കാലാവസ്ഥ 
നിരീക്ഷണ കേന്ദ്രം
വെബ് ഡെസ്ക്

Published on Jul 07, 2026, 03:01 AM | 1 min read

ചട്ടഞ്ചാൽ ശാസ്ത്രീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോ ടെ പ്രദേശത്തെ കാലാവസ്ഥയും ദിനാന്തരീക്ഷ സ്ഥിതിയും പ്രവചിക്കാൻ  കോളിയടുക്കം ഗവ. യുപി സ്കൂളിലെ കുട്ടികളും ഒരുങ്ങുന്നു. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജനപദ്ധതിയിൽപ്പെടുത്തിയാണ് കോളിയടുക്കം ഗവ.സ്കൂൾ വളപ്പിൽ സ്വയം നിയന്ത്രിത കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ) ഒരുക്കുന്നത്. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള പടന്നക്കാട് കാർഷിക കോളജ് കാലാവസ്ഥാ വിഭാഗത്തിനാണ് ചുമതല. കാസർകോട് ബ്ലോക്കിൽ കോളിയടുക്കം ഗവ. യുപി സ്കൂൾ  മാത്രമാണ് ഇത്തവണ പദ്ധതിയിൽ ഇടംപിടിച്ചത്. പടന്നക്കാട് കാർഷിക സർവകലാശാലാ അധികൃതർ വിദ്യാലയം സന്ദർശിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്തി. നിർമാണം ഉടൻ ആരംഭിക്കും. കാലാവസ്ഥാ വിവരശേഖരണത്തിന് സഹായമാകുന്നതോടൊപ്പം വിദ്യാർഥികൾക്കും അധ്യാപകർക്കും തത്സമയ കാലാവസ്ഥാവിവരങ്ങൾ ലഭ്യമാക്കി പഠന-ഗവേഷണ പ്രവർത്തനങ്ങൾക്ക് ഉപകാരപ്രദമാക്കുകയാണ് ലക്ഷ്യം. താപനില, അന്തരീക്ഷ ആർദ്രത, കാറ്റിന്റെ വേഗവും ദിശയും മഴയുടെ അളവ് എന്നിവ കൃത്യമായി അളക്കാൻ ഇവയിലെ സെൻസറുകൾക്കാവും. സൗരോർജ സംവിധാനത്തിലായിരിക്കും പ്രവർത്തനം. കോളിയടുക്കം സ്കൂളില കേന്ദ്രത്തിന് പൊതുവിദ്യാഭ്യാസ അധികൃതരുടെ നിരാക്ഷേപപത്രമടക്കമുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഭൂമിശാസ്ത്രത്തി‍ന്റൈ പാഠങ്ങൾ വിദ്യാർഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മനസിലാക്കാൻകൂടി ഉദ്ദേശിച്ചുള്ളതാണ് സ്വയംനിയന്ത്രിത കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പോളിസി അനാലിസിസ് ആൻഡ്‌ കമ്യൂണിറ്റി എൻഗേജ്മെന്റ് വിഭാഗം ദേശീയതലത്തിൽ സംഘടിപ്പിച്ച ടൊബാക്കോ ഫ്രീ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ സ്കൂൾ ചലഞ്ചിൽ യുപി വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനം ലഭിച്ച സ്കൂളാണ് കോളിയടുക്കം ഗവ. യുപി സ്കൂൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home