ad
Deshabhimani

പാഡുകളയാൻ പാടുപെടേണ്ട

വിദ്യാലയങ്ങളിൽ ഇൻസിനറേറ്റർ പദ്ധതി

​സ്‌കൂളുകളിലെ ഇൻസിനറേറ്റർ പദ്ധതി നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  സി എം മീനാകുമാരി ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Feb 27, 2026, 03:00 AM | 1 min read

ചെറുവത്തൂർ

മാലിന്യ മുക്തതയിലേക്കുള്ള പുതിയ പാതകൾ ഒരുക്കി ഹരിതകേരളം മിഷന്റെ പദ്ധതികൾ വിദ്യാർഥികൾക്ക്‌ ആശ്വാസമേകുന്നു. മിഷന്റെ നേതൃത്വത്തിൽ നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്തിലുള്ള അഞ്ച്‌ വിദ്യാലയങ്ങളിൽ ഇൻസിനറേറ്റർ പദ്ധതി ആരംഭിച്ചു. വിദ്യാർഥിനികളുടെ സാനിറ്ററി നാപ്‌കിൻ സംസ്‌കരിക്കാനുള്ള പദ്ധതിയാണിത്‌. പ്രത്യേകം ഒരുക്കിയ മെഷീനിൽ ഉപയോഗശേഷം ഇവ നിക്ഷേപിച്ചാൽ ഇതുവഴി നാപ്‌കിന്റെ സംസ്‌കരണം നടക്കും. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഉപകരണത്തിന്റെ പ്രവർത്തനം സ്‌കൂളുകളിൽ ആരംഭിച്ചു. കയ്യൂർ ജിവിഎച്ച്‌എസ്‌എസ്‌, ഇളമ്പച്ചി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, ചെറുവത്തൂർ ഗവ. ഫിഷറീസ്‌ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, പടന്നക്കടപ്പുറം ഗവ. ഫിഷറീസ്‌ ഹയർസെക്കൻഡറി സ്‌കൂൾ എന്നീ വിദ്യാലയങ്ങളിലാണ്‌ ഇൻസിനറേറ്റുകൾ സ്ഥാപിച്ചത്‌. ​സാനിറ്ററി നാപ്‌കിൻ ഒഴിവാക്കാൻ പുനരുപയോഗിക്കാൻ സാധിക്കുന്ന മെനസ്‌ട്രുവൽ കപ്പുകളാണ്‌ സ‍ൗജന്യമായി വിദ്യാർഥിനികൾക്ക്‌ നൽകുന്നത്‌. അഞ്ച്‌ വർഷം വരെ ഉപയോഗിക്കാം. കുട്ടമത്ത്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളിൽ 200, തൃക്കരിപ്പൂർ ഗവ. പോളി ടെക്‌നിക്കിൽ 135, തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ 89 എന്നിങ്ങനെ എണ്ണങ്ങൾ വിദ്യാർഥികൾക്കായി നൽകി. ഓരോ ഘട്ടത്തിലും ഇതിന്റെ തുടർപ്രവർത്തനങ്ങൾ നടത്താനാണ്‌ ഹരിതം കേരളം മിഷൻ ഒരുങ്ങുന്നത്‌. ​കുടുംബശ്രീകൾ വഴിയും 
വിതരണം സ്‌കൂൾ വിദ്യാർഥികൾക്ക്‌ പുറമെ കുടുംബശ്രീ വഴി സ്‌ത്രീകൾക്കും മെനസ്‌ട്രുവൽ കപ്പുകളും വിതരണം ചെയ്യും. നെറ്റ്‌ സീറോ കാർബൺ പഞ്ചായത്തുകളായ കയ്യൂർ ചീമേനി, ചെറുവത്തൂർ, തൃക്കരിപ്പൂർ, പിലിക്കോട്‌, വലിയപറമ്പ്‌ പഞ്ചായത്തുകളിൽ വിതരണം നടന്നു. 450 കപ്പുകളാണ്‌ നിലവിൽ വിതരണം ചെയ്‌തിരിക്കുന്നത്‌. ​ബ്ലോക്കുതല ഉദ്ഘാടനം 
കയ്യൂരിൽ ​സ്‌കൂളുകളിലെ ഇൻസിനറേറ്ററുകളുടെ. കയ്യൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി എം മീനാകുമാരി ഉദ്‌ഘാടനംചെയ്‌തു. പി ഷീബ അധ്യക്ഷയായി. മെനുസ്‌ട്രുവൽ കപ്പ്‌ വിതരണം കുട്ടമത്ത്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്തംഗം ഡോ. സെറീനാ സലാം ഉദ്‌ഘാടനംചെയ്‌തു. ബിജു അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home