ad
Deshabhimani

നല്ലത്‌ തുടരാൻ യാത്ര തുടങ്ങി

വികസന മുന്നേറ്റ ജാഥയുടെ കാസർകോട്ടെ സ്വീകരണ കേന്ദ്രത്തിൽ ജാഥാ ലീഡർ എം വി ഗോവിന്ദനെ സ്വീകരിക്കുന്നു
വെബ് ഡെസ്ക്

Published on Feb 02, 2026, 03:00 AM | 2 min read

കുന്പള

വികസന മുന്നേറ്റ ജാഥയെ വരവേൽക്കാൻ തുളുനാട്‌ ഒഴുകിയെത്തി. പകൽ മൂന്നിനാണ്‌ മഞ്ചേശ്വരം മണ്ഡലത്തിലെ കുന്പളയിൽ ഉദ്‌ഘാടനം നിശ്ചയിച്ചതെങ്കിലും നട്ടുച്ചവെയിലിനെ കൂസാതെ നേരത്തെ കുന്പള സഹകരണ ആശുപത്രി റോഡിന്‌ സമീപത്തെ പന്തൽ നിറഞ്ഞു. കാസർകോട്‌ മെഡിക്കൽ കോളേജും വ്യവസായ പാർക്കുകളും സ്‌റ്റേഡിയങ്ങളും ഉൾപ്പെടെ കാസർകോടിന്റെ മുഖച്ഛായ മാറ്റിയ വികസനം കണ്ടറിഞ്ഞ ജനത ജാഥയെ വരവേൽക്കാൻ ഇരന്പിയെത്തുകയായിരുന്നു. ഉദ്‌ഘാടന സമ്മേളനത്തിൽ പന്തലും കടന്ന്‌ റോഡിലേക്കും ആളുകൾ തിങ്ങിനിറഞ്ഞെങ്കിലും യാത്രക്കാർക്ക്‌ തടസ്സമുണ്ടാകാത്ത വിധം നേതാക്കളും പൊലീസും ചേർന്ന്‌ ഗതാഗതം സുഗമമാക്കി. ജാഥാങ്ങളെ കുന്പള ട‍ൗണിൽനിന്നും ചുവന്ന മുണ്ടും കറുത്ത ഷർട്ടുമണിഞ്ഞ്‌ സിപിഐ എം ഏരിയാസെക്രട്ടറി സി എ സുബൈറിന്റെ നേതൃത്വത്തിൽ നൂറ്‌ വളണ്ടിയർമാർ വാദ്യമേളങ്ങളുടെ അകന്പടിയോടെയാണ്‌ വേദിയിലേക്ക്‌ വരവേറ്റത്‌. ഉദ്‌ഘാടന പ്രസംഗ ശേഷം ഇരുന്ന മുഖ്യമന്ത്രിയെ കാണാനായി ചില കുട്ടികൾ വേദിയിലെത്തി. ഫോട്ടോയെടുത്തും വിശേഷങ്ങൾ ചോദിച്ചും പിണറായി ഒപ്പംചേർന്നു. ക്ഷേമവും ശുചിത്വവും വികസനവും ആരോഗ്യവും ഉൾപ്പെടെ ഉറപ്പാക്കി അതിദാരിദ്ര്യത്തെ പടികടത്തിയ വികസനനേട്ടങ്ങൾക്ക്‌ കാതോർക്കുകയായിരുന്നു ഉദ്‌ഘാടന സമ്മേളനത്തിലും കാസർകോട്‌ നഗരത്തിലെ നുള്ളിപ്പാടിയിലും എത്തിയ സദസ്‌. കേരളം അതിശയിപ്പിക്കും വിധം മാറിയതിന്‌ പിന്നിൽ ദീർഘവീക്ഷണമുള്ള ഭരണസംവിധാനമുണ്ടെന്ന്‌ സ്വീകരണകേന്ദ്രങ്ങളിലെ മനുഷ്യരോട്‌, കടന്നുപോകുന്ന വഴികളിൽ സാക്ഷിയാകാനെത്തിവരോട്‌ ജാഥ ഓർമിപ്പിച്ചു. ആറുവരിയിൽ പണിപൂർത്തിയായ ദേശീയപാതയിലൂടെയാണ്‌ വികസന മുന്നേറ്റജാഥ പര്യടനം ആരംഭിച്ചത്‌. അസാധ്യമെന്ന്‌ വിധിയെഴുതി യുഡിഎഫ്‌ സർക്കാർ ഓഫീസ്‌ പൂട്ടിപ്പോയ ദേശീയപാതയുടെ വികസനം സാധ്യമാക്കിയ എൽഡിഎഫ്‌ സർക്കാരിനോടുള്ള സ്‌നേഹവായ്‌പും വിശാസവുമാണ്‌ സ്വീകരണകേന്ദ്രങ്ങളിൽ കണ്ടത്‌. രണ്ടാമത്തെ സ്വീകരണ കേന്ദ്രമായ കാസർകോട്‌ നുള്ളിപ്പാടിയിലും ആയിരങ്ങളാണ്‌ ജാഥയെ വരവേൽക്കാനെത്തിയത്‌. ജാഥാ ലീഡറെ അയ്യപ്പ ക്ഷേത്രത്തിന്‌ മുന്നിൽ വാദ്യമേളങ്ങളുടെയും കരുമരുന്ന്‌ പ്രയോഗത്തിന്റെയും അകന്പടിയോടെയാണ്‌ വരവേറ്റത്‌. വരവേൽക്കാൻ 
നേതൃനിര എൽഡിഎഫ്‌ നേതാക്കളായ പി കരുണാകരൻ, എം വി ബാലകൃഷ്‌ണൻ, ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം വി ജയരാജൻ, ജില്ലാസെക്രട്ടറി എം രാജഗോപാലൻ എംഎൽഎ‍, സംസ്ഥാനകമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞന്പു എംഎൽഎ, ജില്ലാസെക്രട്ടറിയറ്റ്‌ അംഗങ്ങളായ പി ജനാർദനൻ, കെ വി കുഞ്ഞിരാമൻ, കെ ആർ ജയാനന്ദ, സാബു അബ്രഹാം, വി പി പി മുസ്‌തഫ, വി വി രമേശൻ, സിജി മാത്യു, എം സുമതി എന്നിവർ ഉദ്‌ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ്‌ വെള്ളാട്ട്‌, സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, ജില്ലാസെക്രട്ടറി സി പി ബാബു, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ഇ പി ആർ വേശാല, കുര്യാക്കോസ്‌ പ്ലാപ്പറന്പിൽ, പി ടി നന്ദകുമാർ, രതീഷ്‌ പുതിയപുരയിൽ, സജി സെബാസ്‌റ്റ്യൻ, വി വി കൃഷ്‌ണൻ, പി വി ഗോവിന്ദൻ, കരീം ചന്തേര, ചലച്ചിത്ര നടി ഗായത്രി വർഷ, ജില്ലാപഞ്ചായത്ത്‌ മുൻ വൈസ്‌ പ്രസിഡന്റ്‌ ഷാനവാസ്‌ പാദൂർ, മൊയ്‌തീൻകുഞ്ഞി കളനാട്‌ തുടങ്ങിയവരും ഉദ്‌ഘാടന സമ്മേളനത്തിന്റെ ഭാഗമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home