ad
Deshabhimani

ബേഡകം ആശുപത്രിയോട് അവഗണന പ്രതിഷേധ സംഗമവുമായി ഡിവൈഎഫ്ഐ

ബേഡകം ഗവ. താലൂക്ക് ആശുപത്രിയോടുള്ള അവഗണനക്കെതിരെ ഡിവൈഎഫ്ഐ ബേഡകം ബ്ലോക്ക് കമ്മിറ്റി 
നേതൃത്വത്തിൽ കാഞ്ഞിരത്തിങ്കാലിൽ ആശുപത്രി കവാടത്തിന് മുമ്പിൽ നടന്ന പ്രതിഷേധ സംഗമത്തിൽനിന്ന്‌
വെബ് ഡെസ്ക്

Published on Jul 07, 2026, 03:00 AM | 1 min read

ബേഡകം ബേഡകം ഗവ. താലൂക്ക് ആശുപത്രിയോടുള്ള അവഗണനക്കെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. ബേഡകം താലൂക്ക് ആശുപത്രി മുഴുവൻ സമയം പ്രവർത്തനക്ഷമമാക്കുക, പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി ഡോക്ടർമാരെ നിയമിക്കുക, ജീവനക്കാരുടെ കുറവ് പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കാഞ്ഞിരത്തിങ്കാലിൽ നടന്ന സമര പരിപാടിയിൽ കിടപ്പുരോഗിയെയും ചികിത്സിക്കുന്ന ഡോക്ടറേയും പ്രതീകാത്മകമായി അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ കെ മഹേഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ശിവൻ ചൂരിക്കോട് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം ദർശന ജയപുരം, വിഷ്ണു ചേരിപ്പാടി സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ആൽബിൻ മാത്യു സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home