സ്കൂൾ കലോത്സവം ഒന്നാംസ്ഥാനക്കാർക്കെല്ലാം അധ്യാപകന്റെ സമ്മാനം

കാഞ്ഞങ്ങാട് സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് ഒന്നാംസ്ഥാനം നേടിയവർക്കെല്ലാം സമ്മാനം നൽകി അധ്യാപകൻ. അട്ടേങ്ങാനം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ കലോത്സവ വിജയികൾക്കാണ് ഹയർസെക്കൻഡറി അധ്യാപകൻ പി മോഹനൻ സമ്മാനം നൽകിയത്.മത്സരിച്ച് ജയിച്ച ഒന്നാംസ്ഥാനം നേടിയ വ്യക്തിഗത ഇനങ്ങളിലെ കുട്ടികൾക്കും ഗ്രൂപ്പ് ഇനങ്ങളിലെ കുട്ടികൾക്കും പ്രത്യേകം സമ്മാനം നൽകി. 200 ഉപഹാരങ്ങളാണ് ഇതിനായിതയ്യാറാക്കിയത്. ആറുവർഷമായി സ്കൂളിൽ ജോലിചെയ്യുന്ന അധ്യാപകൻ ഇൗ അധ്യയനവർഷം സർവീസിൽനിന്ന് വിരമിക്കും. ഹയർസെക്കൻഡറി ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്ററും കെഎസ്‌ടിഎ ജില്ലാ ജോ.സെക്രട്ടറിയുമാണ് മോഹനൻ.









0 comments