കെജിഎന്‍എ സംസ്ഥാന സമ്മേളനം പതാകദിനം ആചരിച്ചു

കാഞ്ഞങ്ങാട് കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെജിഎന്‍എ) സംസ്ഥാന സമ്മേളനത്തോനുബന്ധിച്ച് ജില്ലാ ആശുപത്രിയിൽ പതാകദിനം ആചരിച്ചു. ജില്ലാ പ്രസിഡന്റ് പി വി അനിഷ് പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി വി പവിത്ര, സി പി രശ്മി എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ ഉണ്ണികൃഷ്ണൻ പങ്കെടുത്തു. അങ്കണവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി പി പി അമ്പിളി സ്വാഗതവും കെ കെ ജലജ നന്ദിയും പറഞ്ഞു.








0 comments