ad
Deshabhimani

തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്നതിനെതിരെ 
പ്രതിഷേധ കൂട്ടായ്മ

തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നിലപാടിനെതിരെ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട്‌  നടത്തിയ  പ്രതിഷേധ കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയംഗം കൂത്തൂര്‍ കണ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Dec 31, 2025, 03:00 AM | 1 min read

കാഞ്ഞങ്ങാട് തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മറ്റി നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. വയോജനങ്ങൾക്ക് പ്രയോജനപ്പെടുന്നതും ഗ്രാമീണ സമ്പദ് വ്യവസ്ഥക്ക്‌ ഊർജം പകരുന്നതുമായ തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റം വരുത്തി പദ്ധതി തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിൽ നിന്നും കേന്ദ്രം പിന്മാറണമെന്ന് ആവശ്യപ്പെട്ടു. പുതിയകോട്ടയിൽ നിന്നും ആരംഭിച്ച പ്രകടനം പോസ്‌റ്റ്‌ ഓഫീസിന് മുമ്പിൽ സമാപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കൂത്തൂർ കണ്ണൻ ഉദ്ഘാടനം ചെയ്തു. ടി ജി ഗംഗാധരൻ അധ്യക്ഷനായി. മഠത്തിനാട്ട് രാജൻ, സി വിജയൻ, കെ ബാലകൃഷ്ണൻ, പി ബാലകൃഷ്ണൻ, കെ കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ കുഞ്ഞികൃഷ്ണൻ സ്വാഗതവും പി കെ പ്രകാശൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home