പൊലീസിനെ ആക്രമിച്ച കേസ്
6 കോൺഗ്രസ്സുകാർക്ക് 11 വർഷം തടവ്

ചിറ്റാരിക്കാൽ
പൊലീസ്സുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ കോൺഗ്രസ് നേതാക്കളുൾപ്പെടെ ആറ് പ്രതികൾക്ക് 11 വർഷവും ഏഴ് മാസവും തടവും 60500 രൂപ പിഴയും ശിക്ഷ. 2018 ഏപ്രിൽ 29ന് ചിറ്റാരിക്കാൽ ടൗണിലുണ്ടായ കോൺഗ്രസ്, ഡിഡിഎഫ് സംഘർഷത്തിനിടെ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ രഞ്ജിത്ത് രവീന്ദ്രനെയും മറ്റു പൊലീസ് ഉദ്യോഗസ്ഥരെയും അക്രമിച്ച് പരിക്കേൽപ്പിക്കുകയും ജോലി തടസ്സപ്പെടുത്തുകയുംചെയ്ത സംഭവത്തിലാണ് കോൺഗ്രസ്, ഡിഡിഎഫ് പ്രവർത്തകരായിരുന്ന സണ്ണി കൊട്ടാരം, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് കുത്തിയതോട്ടൽ, ദീപു ജോസഫ്, ജോസുകുട്ടി തോണക്കര, സാജു മണ്ണനാൽ, ഈസ്റ്റ് എളേരി സഹകരണ ബാങ്ക് ജീവനക്കാരൻ ജിസൺ ജോർജ് എന്നിവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 20 പ്രതികളുണ്ടായിരുന്ന കേസിൽ ഏഴ് മുതൽ 20വരെ പ്രതികളെ വെറുതെവിട്ടു. കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്ഐ രഞ്ജിത്ത് രവീന്ദ്രനാണ്. എഎസ്ഐ റജികുമാർ, സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. ഡിഡിഎഫ് പിന്നീട് കോൺഗ്രസ്സിൽ ലയിച്ചതോടെ പ്രതികളെല്ലാം ഇപ്പോൾ കോൺഗ്രസ് പ്രവർത്തകരാണ്.











0 comments