Deshabhimani

പടന്നക്കാട്‌, നീലേശ്വരം റെയിൽവേ മേൽപാലങ്ങളിൽ

"പാതാളക്കുഴികൾ’

ദേശീയപാതയിൽ പടന്നക്കാട് മേല്‍പാലത്തില്‍ രൂപപ്പെട്ട കുഴി
വെബ് ഡെസ്ക്

Published on Aug 22, 2026, 02:00 AM | 1 min read

കാഞ്ഞങ്ങാട്

ദേശീയപാതയിലെ പടന്നക്കാട് മേൽപാലം, നീലേശ്വരം– ചിറ്റാരിക്കാൽ റേഡിലെ നീലേശ്വരം മേൽപാലം എന്നിവിടങ്ങളിൽ ആഴറേിയ കുഴികള്‍. ഇതുമൂലം പാതകളിൽ ഗതാതക്കുരുക്കും വാഹനാപകടങ്ങളും പതിവായി. മഴ മാറിയപ്പോഴാണ് ദേശീയപാത അധികൃതരുടെ നിര്‍ദേശപ്രകാരം നിര്‍മാണ കരാറുകാര്‍ മെറ്റലും ടാറുമിട്ട് കുഴികളടച്ചത്. പിന്നെ ഏതാനും മാസങ്ങള്‍ കാര്യമായ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയി. വീണ്ടും മഴ വന്നപ്പോഴേക്കും മേല്‍പാലത്തിനു മുകളില്‍ പിന്നെയും കുഴികള്‍ നിറഞ്ഞു. ടാറിങ്‌ അടര്‍ന്ന് രൂപംകൊണ്ട കുഴികള്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ആഴമേറിയ വെള്ളക്കെട്ടുകളായി. കഴിഞ്ഞ ദിവസം നിര്‍മാണകരാറുകാരായ മേഘ ഇന്‍ഫ്രാസ്ട്രക്ചറിന്റെ തൊഴിലാളികളെത്തി ഏതാനും കുഴികളില്‍ മെറ്റലും സിമന്റ് മിശ്രിതവും നിറച്ച് നികത്തിയിരുന്നു. ശാശ്വത പരിഹാരം വേണമെന്നാണ്‌ ബസ്‌തൊഴിലാളികളുടെയും വാഹനയാത്രക്കാരുടെയും ആവശ്യം. മേല്‍പാലത്തിലെ എക്‌സ്പാന്‍ഷന്‍ ജോയിന്റുകളിലെ ലോഹപാളികളും അങ്ങിങ്ങ് ഇളകിക്കിടക്കുന്നുണ്ട്. ഇതുമൂലം പാലത്തിന്റെ ഉറപ്പിന് ഭീഷണിയൊന്നുമില്ലെങ്കിലും ചെറുവാഹനങ്ങള്‍ക്ക് അപകടമാണ്‌. ഇരുചക്രവാഹനങ്ങള്‍ക്കാണ് വലിയ ദുരിതം. നീലേശ്വരത്തുനിന്ന്‌ ചിറ്റാരിക്കാൽ കൊന്നക്കാട്‌ ഭാഗത്തേക്കുപോകുന്ന നീലേശ്വരം റെയിൽവേ മേൽപാലത്തിന്റെ സ്ഥിതിയും ഭിന്നമല്ല. റെയിൽവേ മേൽപാലങ്ങളിലെ കുഴികൾ അടച്ച്‌ ഗതാഗതം സുഗമമാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന്‌ മോട്ടോർ ട്രാൻസ്‌പോർട്‌ എംപ്ലോയീസ്‌ യുണിയൻ (സിഐടിയു) ഹോസ്‌ദുർഗ്‌ ഡിവിഷൻ പ്രസിഡന്റ്‌ കെ വിരാഘവനും സെക്രട്ടറി സി വി ശശിധരനും അധികൃതർക്ക്‌ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home