ad
Deshabhimani

പൂട്ടിക്കെട്ടിയവർ കാണൂ...

പൂടംകല്ല്‌ ആശുപത്രിയുടെ ഉയിർപ്പ്‌

പൂടംകല്ല് താലുക്ക് ആശുപത്രി

പൂടംകല്ല് താലുക്ക് ആശുപത്രി

avatar
എ കെ രാജേന്ദ്രൻ

Published on Mar 28, 2026, 02:00 AM | 2 min read


രാജപുരം

പത്തുവർഷം മുമ്പ് ഡോക്ടറും മരുന്നുമില്ലാതെ വെള്ളവും വെളിച്ചവും ഇല്ലാതെ അടച്ചുപൂട്ടലിന്റെ വക്കലിലെത്തിയ പൂടംകല്ല് കമ്യൂണിറ്റി ഹെൽത്ത് സെന്റർ ഇന്ന് മലയോര മേഖലയിലെ രോഗികളുടെ ആശ്രയകേന്ദ്രമാണ്‌. ആഴ്ചയിൽ ഒരുതവണ മാത്രം ഡോക്ടർ വരുന്ന സ്ഥിതിയായിരുന്നു മുന്പ്‌. കിടത്തി ചികിത്സ പൂർണമായും നിലച്ചിരുന്നു. മരുന്നില്ല ജീവനക്കാരില്ല, വെള്ളമില്ല, വെളിച്ചമില്ല, രോഗികൾക്ക് കിടക്കാൻ കെട്ടിടമില്ല, ബെഡ് ഇല്ല ഇങ്ങനെയായിരുന്നു അവസ്ഥ. ഡോക്ടർമാർ ഇല്ലാത്തതിന്റെ പേരിൽ ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സ നിർത്തിവെച്ച കാലവും ഉണ്ടായിരുന്നു. ആദ്യ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ കമ്യൂണിറ്റി ഹെൽത്ത് സെൻറർ ആയി പ്രവർത്തിച്ചിരുന്ന ഈ ആശുപത്രിയെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയായി ഉയർത്തി. മുൻ എംപി പി കരുണാകരന്റെ പരിശ്രമത്തിന്റെ ഫലമായി എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തി നബാർഡ് സഹായത്തോടെ ആശുപത്രിക്ക് വേണ്ടി മൂന്നുനില കെട്ടിടം നിർമിച്ചു. ഇതോടെ താലൂക്ക് ആശുപത്രിയുടെ ഭൗതിക സാഹചര്യം പാടെ മാറി. ആവശ്യത്തിന് ഡോക്ടർമാർ, നേഴ്സുമാർ, മറ്റു ജീവനക്കാർ, 24 മണിക്കൂറും ഡോക്ടർമാരുടെയും, നേഴ്സുമാരുടെയും സേവനം, കിടത്തി ചികിത്സ സൗകര്യം, എല്ലാ രോഗങ്ങൾക്കും ആവശ്യമായ മരുന്നുകൾ, മുതിർന്നവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും വെവ്വേറെ കിടത്തി ചികിത്സാ കേന്ദ്രം, പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റ്, ഇതോടൊപ്പം ഫിസിയോതെറാപ്പി, പരിശോധന ലാബ്, ദന്താശുപത്രി, കണ്ണു പരിശോധന കേന്ദ്രം, എക്സ്-റേ യൂണിറ്റ്, ക്ഷയരോഗ പരിശോധന യുണിറ്റ്, കുത്തിവെപ്പ് കേന്ദ്രം, ഗർഭിണികളുടെ കുത്തിവെപ്പ് കേന്ദ്രം, എൻഡോസൾഫാൻ രോഗികൾക്ക് പ്രത്യേക യൂണിറ്റ്, പാലിയേറ്റീവ് യൂണിറ്റ്, 101 ആംബുലൻസ് സേവനം, മുതിർന്നവർക്കുള്ള പ്രത്യേക പരിശോധന സൗകര്യം എന്ന് വേണ്ട രോഗികൾക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ആശുപത്രിയിൽ ഏർപ്പെടുത്തി. ഇ ചന്ദ്രശേഖരൻ എംഎൽഎയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന ഐസൊലേഷൻ വാർഡിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഇതോടൊപ്പം ആശുപത്രിയിൽ പ്രസവ ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിനുള്ള ഓപ്പറേഷൻ തീയറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും, മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി. ഗൈനക്കോളജിസ്റ്റ്, അനസ്‌തേഷ്യ എന്നീ ഡോക്ടർമാരുടെ തസ്തിക വരുന്നതോടെ പ്രസവചികിത്സ കേന്ദ്രത്തിന്റെ പ്രവർത്തനവും ആരംഭിക്കും. ആരോഗ്യ മേഖലയിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് പുറമേ പനത്തടി പഞ്ചായത്തിലെ പാണത്തൂർ, കോടോം ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറ എന്നി കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മികച്ച സ‍ൗകര്യമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home