ad
Deshabhimani

ട്രോളിങ് നിരോധനം തുടങ്ങി

ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ 
അഴീക്കൽ തുറമുഖത്ത‍് നിർത്തിയിട്ട ബോട്ടുകൾ
വെബ് ഡെസ്ക്

Published on Jun 10, 2025, 03:00 AM | 1 min read

കണ്ണൂർ

ട്രോളിങ് നിരോധനം തിങ്കളാഴ്‌ച അർധരാത്രി നിലവിൽ വന്നു. അഴീക്കൽ മത്സ്യബന്ധന തുറമുഖം, ആയിക്കര ഹാർബർ, മാട്ടൂൽ, തലായി, എട്ടിക്കുളം എന്നിവിടങ്ങളിൽ ബോട്ടുകൾ തീരത്ത് അടുപ്പിച്ചു. ഇതോടെ ഹാർബറുകൾ വിജനമായി. ഇതര സംസ്ഥാനങ്ങളിലെ ബോട്ടുകൾ ഭൂരിഭാ​ഗവും തീരംവിട്ടു. ജൂലൈ 31വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം. ഈ സമയങ്ങളിൽ പരമ്പരാ​ഗത ഔട്ട്‌ ബോർഡ് എൻജിൻ ഘടിപ്പിച്ച ബോട്ടുകളേ കടലിലിറങ്ങാൻ പാടുള്ളൂ. നിരോധനം ലംഘിച്ച്‌ ബോട്ടുകൾ കടലിലിറങ്ങിയാൽ നടപടിയുണ്ടാകും. ട്രോളിങ് നിരോധനത്തിന്റെ ഭാ​ഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂം തുറന്നു.‌ മറൈൻ എൻഫോഴ്സ്മെന്റ്‌, പൊലീസ്, റെസ്ക്യൂ ​ഗാർഡുകൾ, കോസ്റ്റ് ​ഗാർഡ്‌ എന്നിവയുടെ സേവനങ്ങൾ അവശ്യഘട്ടങ്ങളിൽ ലഭ്യമാകും. കടലിൽ കോസ്റ്റൽ പൊലീസും നിരീക്ഷണം ശക്തമാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home