ജില്ലാ സ്കൂൾ കലോത്സവം രചനാമത്സരം തുടങ്ങി

മൊഗ്രാൽ ജില്ലാ സ്കൂൾ കലോത്സവത്തിന് മൊഗ്രാൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ടി വി മധുസൂദനൻ പതാക ഉയർത്തി. പ്രിൻസിപ്പൽ വി എസ് ബിനി, പ്രധാനാധ്യാപകൻ ജെ ജയറാം, പിടിഎ പ്രസിഡന്റ് ലത്തീഫ് കൊപ്പളം, വൈസ് പ്രസിഡന്റ് റിയാസ് കരീം തുടങ്ങിയവർ പങ്കെടുത്തു. എട്ട് വേദികളിലായി 45 ഇനങ്ങളിലാണ് ചൊവ്വാഴ്‌ച മത്സരങ്ങൾ നടന്നത്. 355 പേർ പങ്കെടുത്തു. ബുധനാഴ്ച എട്ട് വേദികളിലായി 250- ഓളം കുട്ടികൾ മത്സരിക്കും. നാളെ 35 ഇനങ്ങളിലാണ് മത്സരം. സ്റ്റേജ് ഇനങ്ങൾ 29, 30, 31 തീയതികളിൽ നടക്കും.










0 comments