ad
Deshabhimani

കെഎസ്‌ടിഎ ട്വിങ്കിൽ പദ്ധതി 
ജില്ലയിൽ 50 വിദ്യാലയങ്ങളിൽ

കെഎസ്‌ടിഎ ട്വിങ്കിൾ പദ്ധതിയുടെ ജില്ലാതല ബോധവൽക്കരണ ശിൽപശാല കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ 
വി വി രമേശൻ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 02, 2026, 02:30 AM | 1 min read

കാഞ്ഞങ്ങാട്‌

മൂന്ന്, നാല് ക്ലാസുകളിലെ ഇംഗ്ലീഷ് അധ്യയനം മെച്ചപ്പെടുത്തുന്നതിനായി കെഎസ്ടിഎ സംസ്ഥാന തലത്തിൽ നടത്തുന്ന അക്കാദമിക മുന്നേറ്റ പരിപാടിയായ ‘ട്വിങ്കിൾ’ ഈ വർഷം ജില്ലയിലെ 50 വിദ്യാലയങ്ങളിൽ നടപ്പാക്കും. ട്വിങ്കിൾ ശില്പശാല തുടർപ്രവർത്തനങ്ങൾക്ക്‌ രൂപംനൽകി മേലാങ്കോട്ട് എ സി കണ്ണൻനായർ സ്മാരക ഗവ. യുപി സ്കൂളിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ വി സുജാത അധ്യക്ഷയായി. ഡോ. പി കെ ജയരാജ് പദ്ധതി വിശദീകരിച്ചു. കെഎസ്ടിഎ സംസ്ഥാന കമ്മറ്റിയംഗം എൻ കെ ലസിത, പ്രധാനാധ്യാപകൻ അനൂപ് കുമാർ കല്ലത്ത്, എം സുനിൽകുമാർ, കെ ലളിത എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ കെ വി രാജേഷ് സ്വാഗതവും അക്കാദമിക്ക് കമ്മറ്റി കൺവീനർ എം രമേശൻ നന്ദിയുംപറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home