ഫിറ്റ്‌നസ് ഫീസ് വർധന വാഹന തൊഴിലാളികൾ മാർച്ച് നടത്തി

കാസർകോട് വാഹനങ്ങൾക്കുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് കേരള (സിഐടിയു) കാസർകോട് ഹെഡ്പോസ്റ്റാഫിസിലേക്ക് മാർച്ച് നടത്തി. കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ഉണ്ണി നായർ അധ്യക്ഷനായി. ഗിരികൃഷ്ണൻ, ശശി വെങ്ങാട്ട്, സി ബാലകൃഷ്ണൻ, പി എ റഹ്മാൻ, പി വി ശ്രീജിത്, രശ്മി നാരായണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മോഹൻ കുമാർ പാടി സ്വാഗതവും കെ വിനോദ് നന്ദിയും പറഞ്ഞു. മോട്ടോർ വാഹനനിയമഭേദഗതി മറയാക്കി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം കാലപ്പഴക്കംവന്ന വാഹനങ്ങൾക്ക് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകാനുള്ള ലഭിക്കുവാൻ ഫീസ് കുത്തനെ വർധിപ്പിച്ചിരിക്കയാണ്. 10, 15, 20, വർഷം സ്ലാബ് ഏർപ്പെടുത്തിയാണ് വർധന നടപ്പാക്കുന്നത്. മോട്ടോർ സൈക്കിൾ മുതൽ ചരക്കു വാഹനങ്ങൾ വരെ എല്ലാത്തിനുമുള്ള വർധന തൊഴിലാളികൾക്കും വാഹന ഉടമകൾക്കും താങ്ങാനാകുന്നതല്ല.









0 comments