ad
Deshabhimani

ദേശീയ വടംവലി ചാമ്പ്യൻഷിപ്പ് ആരാധ്യ സുരേഷിന് വീണ്ടും സ്വർണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 01, 2026, 03:00 AM | 1 min read

കാസർകോട്‌ കാശ്മീരിൽനടന്ന 2026–-27 ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ അണ്ടർ 15 -കേരള ടീമിനെ പ്രതിനിധീകരിച്ച നെല്ലിയടുക്കം സ്വദേശിനിയും ചായോത്ത്‌ ജിഎച്ച്എസ്എസ് വിദ്യാർഥിനിയുമായ ആരാധ്യ സുരേഷിന്‌ സ്വർണമെഡൽ നേട്ടം. ഡൽഹിയിൽനടന്ന 2024–-25 ദേശീയ ചാമ്പ്യൻഷിപ്പിൽ അണ്ടർ 13 കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു ആരാധ്യ. അന്നും ടീമിനെ സ്വർണനേട്ടത്തിലേക്ക് നയിച്ചു. ദേശീയതലത്തിൽ തുടർച്ചയായി രണ്ട് വിഭാഗങ്ങളിൽ സ്വർണമെഡൽനേടുന്ന ശ്രദ്ധേയമായ നേട്ടമാണിത്‌. നെല്ലിയടുക്കം സ്വദേശിയായ സുരേഷിന്റെയും പടന്നക്കാട് കുരുന്തൂറിലെ അജിതയുടെയും മകളാണ്. ബാലസംഘം കുറുന്തൂർ സൗത്ത് യൂണിറ്റ് പ്രസിഡന്റാണ്‌. അഭിമാന നേട്ടത്തിൽ അധ്യാപകരും കായികപ്രവർത്തകരും നാട്ടുകാരും അഭിനന്ദനം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home