തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇഡിയെ കാട്ടി ഭയപ്പെടുത്തേണ്ട: കെ കെ ശൈലജ

പടന്ന കിഫ്ബി വഴി നടപ്പിലാക്കിയ പദ്ധതികൾ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലുണ്ടാക്കിയ മാറ്റമാണ് കേന്ദ്ര ഭരണക്കാരായ ബിജെപിയെ ഭയപ്പെടുത്തുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇഡിയെ കാണിച്ച് പേടിപ്പിക്കേണ്ടെന്നും അവർ പറഞ്ഞു. എൽഡിഎഫ് പുല്ലൂർ പെരിയ, പടന്ന, പിലിക്കോട് പഞ്ചായത്ത് റാലികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ലോകത്തിനുതന്നെ മാതൃകയായ നേട്ടങ്ങൾ കേരളം ഉണ്ടാക്കിയിട്ടുണ്ട്. അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറിയതാണ് ഒടുവിലേത്തത്. പലരും നമ്മളിൽ നിന്നും പഠിക്കാൻ ഇങ്ങോട്ട് വരികയാണ്. കേന്ദ്രം സംസ്ഥാനങ്ങളെ പിഴിഞ്ഞെടുത്ത് സമ്പന്നരെ സഹായിക്കുകയാണ്. കേരളത്തിന് അർഹമായ എല്ലാ ആനുകൂല്യങ്ങളും വടഞ്ഞുവച്ചിട്ടും കേരളം ഒന്നാമതായി തലയുയർത്തി നിൽക്കുന്നു. 1957 ൽ ഇ എം എസ് സർക്കാർ തുടങ്ങിയ പദ്ധതികളുടെ തുടർച്ചയാണ് ഇപ്പോഴത്തെ സർക്കാരും തുടരുന്നത്. കെ കെ ശൈലജ പറഞ്ഞു.









0 comments