ചാമ്പ്യൻസ് ബോട്ട് ലീഗ് ഒക്‌ടോ.12ന്

ചെറുവത്തൂർ സംസ്ഥാന ടൂറിസം വകുപ്പ് ജില്ലയിലാദ്യമായി സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഒക്‌ടോബർ 12ന് അച്ചാംതുരുത്തി കോട്ടപ്പുറം പാലത്തിന് സമീപം നടക്കും. സംഘാടക സമിതി രൂപീകരണ യോഗം അച്ചാംതുരുത്തി– കോട്ടപ്പുറം പാലത്തിന് സമീപം എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കലക്ടർ കെ ഇമ്പശേഖർ അധ്യക്ഷനായി. ടൂറിസം ജോയിന്റ് ഡയറക്ടർ അഭിലാഷ് കുമാർ പദ്ധതി വിശദീകരിച്ചു. കോഴിക്കോട് ടൂറിസം ജോയിന്റ് ഡയറക്ടർ ഗിരീഷ് കുമാർ, കണ്ണൂർ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി സി മനോജ്, കാസർകോട് ഡിടിപിസി സെക്രട്ടറി ജിജേഷ്‌കുമാർ, ബിആർഡിസി എംഡി പി ഷിജിൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, നീലേശ്വരം നഗരസഭ ചെയർപേഴ്‌സൺ ടി വി ശാന്ത, വൈസ് ചെയർമാൻ മുഹമ്മദ് റാഫി, ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എം സുമേഷ്, ചെറുവത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി രാഘവൻ, വി വി സുനിത, ടി വി ശ്രീജിത്, ഷംസുദീൻ അരിഞ്ചിറ, പി ഭാർഗവി, വി ശാന്ത, ജില്ലാ ഫയർ ഓഫീസർ മൂസ വടക്കേതിൽ, കാഞ്ഞങ്ങാട് ഡിവൈഎസ്‌പി സി കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള സ്വാഗതവും ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എം എ നസീബ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മന്ത്രി എ കെ ശശീന്ദ്രൻ (ചെയർമാൻ), എം രാജഗോപാലൻ എംഎൽഎ (വർക്കിങ്ങ് ചെയർമാൻ), സി വി പ്രമീള (വൈസ് ചെയർമാൻ), കലക്ടർ കെ ഇമ്പശേഖർ (കൺവീനർ), ജി ഗിരീഷ്‌കുമാർ, എം എ നസീബ് (ജായിന്റ് കൺവീനർ).










0 comments