ചേർത്തുനിർത്തുന്ന സ്‌നേഹപ്പുഞ്ചിരികൾ

എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ പരപ്പ ക്ലായിക്കോട്ടെ സ്വീകരണ കേന്ദ്രത്തിൽ വോട്ടർമാർക്കിടയിൽ ഫോട്ടോ: സുരേന്ദ്രൻ മടിക്കെെ
ടി കെ നാരായണൻ
Published on Apr 01, 2026, 02:00 AM | 2 min read
കാഞ്ഞങ്ങാട്
സമയം 11.25. മീനമാസത്തിലെ സൂര്യൻ ജ്വലിക്കുന്പോഴേക്കും ബാനത്തെ നാട്ടുകാർ വെയിലിനെ കൂസാതെ പ്രിയ സ്ഥാനാർഥിയെ കാത്തുനിൽക്കുകയാണ്. ഇതിനിടയിൽ അഡ്വ. കെ രാജ് മോഹന്റെ കാച്ചിക്കുറുക്കിയ വാക്കുകളിലുള്ള പ്രസംഗം കാതുകൂർപ്പിച്ച് കേൾക്കുകയാണ് ജനം. ബാനത്തെ ഗതാഗതക്കുതിപ്പിനിടയാക്കിയ കമ്മാടം കിളിയളം മെക്കാഡം റോഡും കിളിയളം പാലവും യാഥാർഥ്യമാക്കിയ സർക്കാർ ഇടപെടൽ വിവരിച്ചപ്പോൾ മുൻനിരയിലുണ്ടായ പുല്ലായിക്കൊടി പാർവതിയമ്മയും മാട്ടുമ്മൽ കൃഷ്‌ണേട്ടനും തലകുലുക്കി ശരിവയ്‌ക്കുന്നതിനിടയിൽ സ്ഥാനാർഥിയെത്തി. ചുവപ്പുമേലാപ്പണിഞ്ഞ സ്വീകരണ കേന്ദ്രങ്ങളിൽ കതിനാവെടികളും വാദ്യമേളവും മുദ്രാവാക്യം വിളികളും തീർത്ത് പര്യടന മുന്നേറ്റം. മണ്ഡലത്തിൽ കഴിഞ്ഞ പത്തുവർഷമായി എൽഡിഎഫ് സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങൾ ചുരുക്കം വാക്കുകളിൽ വിവരിച്ചാണ് ഓരോ കേന്ദ്രവും ഗോവിന്ദൻ പള്ളിക്കാപ്പിൽ പിന്നിടുന്നത്. ഉച്ച ഭക്ഷണത്തിനായി പനങ്ങാട്ടെ യു നാരായണൻ നായരുടെ വീട്ടിലെത്തിയപ്പോൾ സ്ഥാനാർഥിയെ തേടി കുവൈത്തിൽനിന്നുള്ള കൂട്ടായ്‌മയുടെ വാട്‌സാപ്പ് കോൾ. ക്ലായിക്കോട് സ്ഥാനാർഥി എത്തുന്പോൾ എൽഡിഎഫ് ജില്ലാകൺവീനർ കെ പി സതീഷ്‌ചന്ദ്രൻ മരത്തണലിൽ തടിച്ചുകൂടിയവർക്കാപ്പമെത്തിയ കന്നിവോട്ടർമാരായ വിദ്യാസന്പന്നരായ യുവതി യൂവാക്കളോട് സംവദിക്കുകയായിരുന്നു. കർണാടക അതിർത്തിക്കടുത്ത മുട്ടോംകടവിലായിരുന്നു ആദ്യസ്വീകരണം. മാലോം ടൗൺ, ബളാൽ, ക്ലായിക്കോട് ആനക്കുഴി, കുറ്റിയടുക്കം, ലാലൂർ, എഴാംമൈൽ കുറ്റിയോട്ട്, ചക്കിട്ടടുക്കം, തൂങ്ങൽ, ഉദയപുരം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം എരുമപ്പള്ളത്ത് സമാപനം. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് മണ്ഡലം ചെയർമാൻ വി കെ രാജൻ, എം രാഘവൻ, ഒക്ലാവ് കൃഷ്‌ണൻ, കുര്യാക്കോസ് പ്ലാപ്പറന്പിൽ, ടി പി തന്പാൻ, സി ദാമോദരൻ, ദിലീപ് മേടിയിൽ, കെ കെ സോയ, പി കെ മഞ്ജിഷ മഡിയൻ, ബാനം കൃഷ്‌ണൻ, പി ഗംഗാധരൻ, അനീഷ് കുമാർ, ഇ ബാലകൃഷ്‌ണൻ, രജനി കൃഷ്‌ണൻ, പുഷ്‌പരാജൻ, സുനിൽ കരിച്ചേരി, എച്ച് നാഗേഷ്, സുരേഷ് വയന്പ്, പി ദാമോദരൻ, പി ജി മോഹനൻ, പി ഗോവിന്ദൻ, പി വി ശ്രീലത, സി കുഞ്ഞിക്കണ്ണൻ, സുനിൽ മാടക്കൽ, ധനീഷ് ബിരിക്കുളം, കെ ഭൂപേഷ്, ടി പി നന്ദകുമാർ, കെ ടി സ്‌കറിയ തുടങ്ങിയവർ സംസാരിച്ചു.
പര്യടനം ഇന്ന്
രാവിലെ 9.30 നാണംകൂടല്‍, 10 അയ്യങ്കാവ്, 10.30 ന് പാലംങ്കല്ല്, 11 നീലിമല, 11.30 ആടകം, 12 കള്ളാര്‍ , 12.30 പൂക്കുന്നംതട്ട്, 2.30 കൊളപ്പുറം, 3 കടമല, 3.30 പൂടംകല്ലടുക്കം, 4 ബീബുങ്കാല്‍, 4.30 തുമ്പോടി, 5 ഓട്ടമല, 5.30 അരിപ്രോഡ്, 8 മാവുങ്കാല്‍, 6.30 പാണത്തൂർ(സമാപനം).










0 comments