വികസനക്കുതിപ്പേകും
ഓർക്കുളത്ത് പാലം വരുന്നു

ഓർക്കുളം അഴിത്തല പാലം സൈറ്റ്
സുരേഷ് മടിക്കൈ
Published on Mar 13, 2025, 03:00 AM | 1 min read
നീലേശ്വരം
ഏറെ കാലത്തെ കാത്തിരിപ്പിനുശേഷം അഴിത്തലയെയും ഓർക്കുളത്തെയും ബന്ധിപ്പിച്ച് തേജസ്വിനി പുഴയിൽ പാലം യാഥാർഥ്യമാവുന്നു. പാലത്തിന്റെ ടെണ്ടർ നടപടി പൂർത്തിയായി. 39.98 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ച ഓർക്കുളം പാലത്തിന്റെ കരാർ ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കാണ്. ഓർക്കുളം ഭാഗത്ത് സ്ഥലമേറ്റെടുപ്പിന് തടസങ്ങളുണ്ടായില്ലെങ്കിലും തൈക്കടപ്പുറം ഭാഗത്ത് അപ്രോച്ച് റോഡിന് സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം കാരണം കാലതാമസം വന്നു. ജനകീയ സമിതിയുടെ നേതൃത്വത്തിലുള്ള ഇടപെടലിലൂടെ സ്ഥലം വിട്ടുകിട്ടിയതിന് പിന്നാലെയാണ് ഇപ്പോൾ ടെണ്ടർ നടപടിയും പൂർത്തിയായത്.









0 comments