ഗവേഷണ പഠന റിപ്പോർട്ട് പ്രകാശിപ്പിച്ചു

കാസർകോട് "
കേരളത്തിലെ കൊറഗർ, മലവേട്ടുവൻ സമുദായങ്ങളുടെ സാമൂഹിക സാമ്പത്തിക തൊഴിൽ സാഹചര്യങ്ങൾ' എന്ന വിഷയത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) നടത്തിയ ഗവേഷണ പഠന റിപ്പോർട്ട് മന്ത്രി വി ശിവൻകുട്ടി മന്ത്രി ഒ ആർ കേളുവിന് നൽകി പ്രകാശിപ്പിച്ചു. കാസർകോട് ജില്ലയിൽ താമസിക്കുന്ന കൊറഗ, -മലവെട്ടുവ വിഭാഗങ്ങൾക്കിടയിൽ കിലെ സംഘം എട്ടുമാസം പഠനം നടത്തി. ഇതിലൂടെ ക്രോഡീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവരുടെ ക്ഷേമത്തിനാവശ്യമായ സമഗ്രമായ നിർദേശങ്ങൾ അടങ്ങിയതാണ് റിപ്പോർട്ട്. പ്രകാശന ചടങ്ങിൽ കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ്, റിസർച്ച് കോർഡിനേറ്റർ ഡോ. റഫീക്ക ബീവി, റിസർച്ച് അസോസിയേറ്റ് കെ എസ് ആരിജ, കെ കുഞ്ഞിക്കണ്ണൻ, ഗോപാല എന്നിവരുമുണ്ടായി.










0 comments