കാഞ്ഞങ്ങാട്ട് മിനി ഇൻഡോർ സ്റ്റേഡിയം തുറന്നു
തൂവലിൽ കൂവലില്ല; എംഎൽഎയും ചെയർമാനും സമാസമം

കാഞ്ഞങ്ങാട്
കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍മിച്ച മിനി ഇന്‍ഡോര്‍ സ്റ്റേഡിയം തുറന്നു. ഒരേ സമയത്ത് 12ലധികം കായികവിനോദങ്ങള്‍ പരിശീലിപ്പിക്കാനുള്ള സ്റ്റേഡിയമാണ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. ഇ ചന്ദ്രശേഖരന്‍ എംഎല്‍എയും കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശനും ഷട്ടില്‍ കളിച്ച് സ്റ്റേഡിയം ഉദ്ഘാടനംചെയ്തു. വി വി രമേശന്‍ അധ്യക്ഷനായി. കെട്ടിടവിഭാഗം എൻജിനീയർ എം ജഗദീഷ് റിപ്പോര്‍ട്ടവതരിപ്പിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫസര്‍ പി രഘുനാഥ് വിശിഷ്ടാതിഥിയായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എം സുമതി, മുഹമ്മദ് മുറിയനാവി, ഫൗസിയ ഷെരീഫ്, വാര്‍ഡ് കൗണ്‍സിലര്‍ സൗമ്യ സുനില്‍ എന്നിവര്‍ സംസാരിച്ചു. വിവിധരാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍, കായികമേഖലയിലെ വ്യക്തികള്‍, ക്ലബ്ബ് പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു. കാസര്‍കോട് വികസനപാക്കേജ് സ്പെഷല്‍ ഓഫീസര്‍ വി ചന്ദ്രന്‍ സ്വാഗതവും അസി. എക്സിക്യൂട്ടീവ് എൻജിനീർ പ്രകാശന്‍ പള്ളിക്കുടിയന്‍ നന്ദിയും പറഞ്ഞു.










0 comments