കാറും ലോറിയും കൂട്ടിയിടിച്ചു; ഓയില്‍ റോഡിലേക്കൊഴുകി

കാഞ്ഞങ്ങാട് മഡിയനിൽ കാറും ലോറിയും കൂട്ടിയിടിച്ചു. അപകടത്തെ തുടർന്ന് കാറിൽ നിന്ന് ഓയിൽ റോഡിലേക്കൊഴുകി. ബുധനാഴ്ച വൈകിട്ടാണ് കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിച്ചത്. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. റോഡിലേക്കൊഴുകിയ ഓയിൽ നീക്കം ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽപെട്ട വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.










0 comments