ജില്ലാ ലൈബ്രറി കൗൺസിൽ ആസ്ഥാനമന്ദിരം തുറന്നു

കാഞ്ഞങ്ങാട്
ജില്ല ലൈബ്രറി കൗൺസിലിനു വേണ്ടി ഒരു കോടി രൂപ ചെലവിൽ പണിത ആസ്ഥാന മന്ദിരം മേലാങ്കോട്ട് മന്ത്രി റോജി എം ജോൺ ഉദ്ഘാടനംചെയ്‌തു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ഓഫീസ് കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഉദ്ഘാടനംചെയ്തു. ഉത്തര കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ആദ്യപഥികരിലൊരാളായ കെ കെ നായരുടെ സ്മരണയ്ക്കായി സജ്ജമാക്കിയ വിദ്വാൻ കെ കെ നായർ ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറിയുടെ ഉദ്ഘാടനം സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് നിർവഹിച്ചു. ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ അധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുജാത, ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി വി കെ പനയാൽ, സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടൻ, ജില്ലാ ലൈബ്രറി കൗൺസിൽ മുൻ പ്രസിഡന്റ് കെ വി കുഞ്ഞിരാമൻ, ഹൊസ്ദുർഗ് താലൂക്ക് സെക്രട്ടറി പി വേണുഗോപാലൻ, താലൂക്ക് പ്രസിഡന്റ് സുനിൽ പട്ടേന, കെ കെ നായരുടെ സഹധർമിണി യു പി വിമല എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ വി വി രമേശൻ സ്വാഗതവും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി ദിലീപ്കുമാർ നന്ദിയും പറഞ്ഞു.










0 comments