ad
Deshabhimani

​ജില്ലാ ഫുട്ബോൾ ക്വിസ് മത്സരം

കേരള എൻജിഒ യൂണിയൻ കലാവേദി സംഘടിപ്പിച്ച ജില്ലാതല ലോകകപ്പ് 
ഫുട്ബോൾ ക്വിസ് മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 07, 2026, 03:00 AM | 1 min read

കാസർകോട് ലോക കപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായി കേരള എൻജിഒ യൂണിയൻ ജില്ലാ കലാവേദി ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി കെ വിനോദ് അധ്യക്ഷനായി. ജില്ലയിലെ മികച്ച 34 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്‌. ക്വിസ് മാസ്റ്റർമാരായി കൈരളി ടിവി അശ്വമേധം വിജയി വി കെ ദിലീപ്, പത്മനാഭൻ കാടകം, കെ. പ്രഭാകരൻ എന്നിവർ മത്സരം നിയന്ത്രിച്ചു. ജിനേഷ്കുമാർ , രാഘവേന്ദ്ര ( പിഡബ്യുഡി കോംപ്ലക്സ് , കാസർകോട്) എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി. ഒ രതീഷ്, ടി വി അഭിനന്ദ് (ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്, കാസർകോട്), സുധീഷ് (സബ് കോടതി, കാസർകോട്), രത്നാകരൻ (ജിഎച്ച്എസ്എസ് കൂളിയാട്) എന്നിവരടങ്ങിയ ടീം യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. യൂണിയൻ ജില്ലാ സെക്രട്ടറി ടി ദാമോദരൻ, സംസ്ഥാന കമ്മറ്റി അംഗം വി ജഗദീഷ്, പി വി മഹേഷ് കുമാർ, എ വേണുഗോപാലൻ, പി ഡി രതീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home