സംസ്ഥാനത്ത് ആദ്യം
പൊലീസ് സാലറി പാക്കേജ് ഇൻഷുറൻസ് തുക കൈമാറി

നീലേശ്വരം
പൊലീസുദ്യോഗസ്ഥരുടെ സാലറി പാക്കേജ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സംസ്ഥാനത്ത് ആദ്യമായി ഒരു കോടി രൂപ ആശ്രിതർക്ക് കൈമാറി. മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വാഹനാപകടത്തില്‍ മരിച്ച മയിച്ചയിലെ കെ സജീഷിന്റെ കുടുംബാംഗങ്ങൾക്കാണ് ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ നൽകിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെക്ക് സംസ്ഥാന വിജിലിന്‍സ് മേധാവി മനോജ് അബ്രഹാം കൈമാറി. നീലേശ്വരം വ്യാപാരഭവനില്‍ നടന്ന പൊലീസ് ഹൗസിംങ് സഹകരണ സംഘത്തിന്റെ ഇന്‍ഷുറന്‍സ് തുക കൈമാറുന്ന ചടങ്ങിലാണ് ഒരുകോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയും കൈമാറിയത്. സജീഷ് അപകടത്തില്‍ മരണപ്പെട്ടതിനുപിന്നാലെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും പൊലീസ് അസോസിയേഷനും നടത്തിയ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ബാങ്ക് തുക അനുവദിച്ചത്. പൊലീസ് സാലറി പാക്കേജുള്ളവര്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് തുക ലഭിക്കുക. മിക്ക പൊലീസുകാര്‍ക്കും ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ഉണ്ടാകുമെങ്കിലും അത് പോലീസ് സാലറി പാക്കേജിലേക്ക് മാറ്റാറില്ല. ഇതുകാരണം നിരവധിപേര്‍ക്ക് ഇന്‍ഷുറന്‍സ് തുക കിട്ടാതെ പോയിട്ടുണ്ട്. ഡിവൈഎസ്‌പിയുടെ ഡാന്‍സാഫ് സ്ക്വാഡിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന സജീഷ് സെപ്‌തംബർ 26ന് ചെങ്കള നാലാംമൈലിലുണ്ടായ അപകടത്തിലാണ് മരിച്ചത്.










0 comments