ജിയുപിഎസ് കോളിയടുക്കം ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി

കോളിയടുക്കം
ദേശീയതലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പോളിസി അനാലിസിസ് ആൻഡ് കമ്യൂണിറ്റി എൻഗേജ്മെന്റ് വിഭാഗം സംഘടിപ്പിച്ച ‘ടൊബാക്കോ ഫ്രീ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ സ്കൂൾ ചലഞ്ച് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ കോളിയടുക്കം ജിയുപി സ്കൂൾ പുസ്കാരം ഏറ്റുവാങ്ങി. രാജ്യത്തെ മുപ്പതിനായിരത്തോളം വിദ്യാലയങ്ങളോട് മത്സരിച്ചാണ് നേട്ടം കൈവരിച്ചത്. ലഹരിക്കെതിരെ സ്കൂൾ അധികൃതരും വിദ്യാർത്ഥികളും ചേർന്നുനടത്തിയ വേറിട്ടതും മാതൃകാപരവുമായ പ്രവർത്തനങ്ങളാണ് വിദ്യാലയത്തെ അവാർഡിന് അർഹമാക്കിയത്. പ്രധാനാധ്യാപകൻ പി കെ മധുസൂദനൻ, സ്കൂൾ നോഡൽ ഓഫീസർ എ വിദ്യ, കാസർകോട് ബിആർസി കോർഡിനേറ്റർ ബി അഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടത്തിയത്. ഡൽഹി ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് ദേശീയ സെക്രട്ടറി സഞ്ജയ് കുമാറിൽനിന്നും പി കെ മധുസൂദനൻ, എ വിദ്യ എന്നിവർചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ട്രോഫിയും ക്യാഷ് പ്രൈസ് 50000 രൂപയും അടങ്ങിയാണ് പുരസ്കാരം.









0 comments