സംസ്ഥാന ബജറ്റിലെ കടും വെട്ട് തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾ താളംതെറ്റും

കാഞ്ഞങ്ങാട് സംസ്ഥാന ബജറ്റിൽ ഫണ്ട് വെട്ടിക്കുറച്ചതോടെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾ പാളുമെന്നുറപ്പായി. തീരുമാനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭക്ക് നഷ്‌മായത് 6 കോടി രൂപയാണ്. ഇത് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ വി വി രമേശൻ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിവേദനം നൽകി. ബജറ്റിൽ വകയിരുത്തി അനുവദിക്കുന്ന പ്ലാൻഫണ്ട് കണക്കാക്കിയാണ് നഗരസഭ വാർഷിക പദ്ധതികൾ തയ്യാറാക്കുന്നത്. ഡിപിസി അംഗീകാരം വാങ്ങി നടപ്പാക്കിയ പദ്ധതികൾ പാതിവഴിയിലെത്തിനിൽക്കുന്പോൾ ഫണ്ട് വെട്ടിക്കുറച്ചത് പ്രതികൂലമായി ബാധിക്കും. ഇതിനാൽ തുക പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. നീലേശ്വരം നഗരസഭയ്‌ക്ക് ഇത്തരത്തിൽ 4 കോടി രൂപയാണ് നഷ്ടമായത്. ജനുവരിയിൽ എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽനിന്ന് യുഡിഎഫ് ബജറ്റിലെത്തുമ്പോൾ തുക കുത്തനെ കുറഞ്ഞു. പട്ടികജാതി ക്ഷേമ ഫണ്ടിനത്തിലും അനുവദിച്ച തുകയിൽനിന്ന് കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. പദ്ധതി പ്രവർത്തനങ്ങളെ ഇത് പ്രതീകൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയതായി ചെയർമാൻ മുഹമ്മദ് റാഫി പറഞ്ഞു. പുല്ലൂർ പെരിയ, അജാനുർ പഞ്ചായത്തുകളിലും ബജറ്റ് വിഹിതം കാര്യമായി വെട്ടിക്കുറച്ചു. പുല്ലുർ.പെരിയയിൽ 26 ലക്ഷത്തിന്റെ കുറവാണ് വന്നത് അജാനുർ പഞ്ചായത്തിന് 50 ലക്ഷം രൂപമാത്രമെ ഇതിനകം ലഭിച്ചിട്ടുള്ളു. പുല്ലൂർ പെരിയ പഞ്ചായത്തിൽ പ്ലാൻ ഫണ്ടിൽ 15 ലക്ഷം, ടിഎസ്‌പിയിൽ 9 ലക്ഷം, എസ്‌സിപി 2 ലക്ഷം രൂപയും ഉൾപ്പെടെ 26 ലക്ഷം രൂപയുടെ കുറവാണ് യുഡിഎഫ് ബജറ്റിൽ വരുത്തിയത്.










0 comments