ലേബർ കോഡ് സംയുക്ത ട്രേഡ് യൂണിയൻ മാർച്ചിൽ പ്രതിഷേധമിരന്പി

കാസർകോട് --തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ റദ്ദാക്കുക, ബിജെപി സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതി ബിഎസ്‌എൻഎൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. എഐടിയുസി ജില്ലാ സെക്രട്ടറി ടി കൃഷ്ണൻ അധ്യക്ഷനായി. പി വി തമ്പാൻ, കെ ഭാനുപ്രകാശ്, ടി പ്രകാശൻ, വി വി പ്രസന്നകുമാരി, ബിജു ഉണ്ണിത്താൻ, സിജു കണ്ണൻ എന്നിവർ സംസാരിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് പി മണിമോഹനൻ സ്വാഗതം പറഞ്ഞു. പ്രതിഷേധവുമായി അധ്യാപകരും ജീവനക്കാരും കാസർകോട് തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ പ്രതിഷേധവുമായി അധ്യാപകരും ജീവനക്കാരും. എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളില്‍ ഉത്തരവിന്റെ പകർപ്പ് കത്തിച്ചായിരുന്നു പ്രതിഷേധം. വിദ്യാനഗര്‍ സിവിൽ സ്റ്റേഷനിൽ കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവൻ ഉദ്ഘാടനംചെയ്‌തു. കെ ഭാനുപ്രകാശ് അധ്യക്ഷനായി. വി ചന്ദ്രൻ, ടി ദാമോദരന്‍, ടി പ്രകാശൻ, എൻ കെ ലസിത, കെ വി രാഘവൻ എന്നിവർ സംസാരിച്ചു. കെ ഹരിദാസ് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ മധു കരിമ്പിൽ ഉദ്ഘാടനം ചെയ്‌തു. ടി വി ഹേമലത അധ്യക്ഷയായി. പി വി പവിത്രൻ, വി കെ ബാലാമണി എന്നിവർ സംസാരിച്ചു. പി ശ്രീകല സ്വാഗതം പറഞ്ഞു. പരപ്പ ബ്ലോക്ക് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ പി എം ശ്രീധരൻ, കെ വിനോദ് കുമാർ, കെ വി ശ്രീകുമാർ, കെ ഭാഗ്യേഷ്, വി വിപിൻദാസ്, സതീശ് മാണിക്യൻ, പി എസ് ബാബു എന്നിവർ സംസാരിച്ചു.









0 comments