നിറഞ്ഞൊഴുകി കാലിക്കടവ്

കാലിക്കടവ്
കാലിക്കടവിന്റെ ചുവന്ന മണ്ണ് എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയെ ആവേശത്തോടെ എതിരേറ്റു. ആയിരങ്ങളാണ് സ്വീകരണകേന്ദ്രത്തിലേക്ക് ഒഴികിയെത്തിയത്. പത്തുവർഷം എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഗുണഫലം അനുഭവിച്ചവരാണ് സദസ്സിൽ നിറഞ്ഞത്. മുത്തുക്കുടകളുടെയും ബാന്റ് വാദ്യത്തിന്റെയും അകമ്പടിയോടെ ജാഥയെ കാലിക്കടവ് ജങ്‌ഷനിൽ നിന്നും പഴയ ദേശീയ പാതയോരത്തുള്ള മൈതാനിയിലെ കേന്ദ്രത്തിലേക്ക് സ്വീകരിച്ചു. സ്വീകരണത്തിൽ ആർജെഡി ജില്ലാ പ്രസിഡന്റ് വി വി കൃഷ്ണൻ അധ്യക്ഷനായി. ജാഥാംഗങ്ങളായ കെ എസ് സലീഖ, മാത്യു കുന്നപ്പള്ളി, വടക്കോട് മോനച്ചൻ, മാത്യു കുന്നപ്പള്ളി എന്നിവർ സംസാരിച്ചു. പി ജനാർദനൻ സ്വാഗതം പറഞ്ഞു. എൽഡിഎഫ് നേതാക്കളായ കെ പി സതീഷ്ചന്ദ്രൻ, സാബു എബ്രഹാം, വി പി പി മുസ്തഫ, രജീഷ് വെള്ളാട്ട്, പി കരുണാകരൻ, എം വി ബാലകൃഷ്ണൻ, ഇ കുഞ്ഞിരാമൻ, കെ വി ജനാർദ്ദനൻ, മാധവൻ മണിയറ, പി സി സുബൈദ, സി ജെ സജിത്ത്, പി പി മുഹമ്മദ് റാഫി, വി വിജയരാജ്, കെ വി പുരുഷോത്തമൻ, പി വി തമ്പാൻ, രാജു കൊയ്യൻ, ബാബു നെടിയകാൽ, എ ജി ബഷീർ, സുരേഷ് പുതിയേടത്ത്, രതീഷ് പുതിയപുരയിൽ, കെ എം ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.









0 comments